Connect with us

Hi, what are you looking for?

Film News

മായാവിയായി സൂരജ്, നസ്ലിനും അനശ്വരയും രാജുവും രാധയും

മലയാളികളുടെ കുട്ടിക്കാലത്തിന്റെ മായാത്ത നൊസ്റ്റാള്‍ജിയയാണ് ബാലരമയു മായാവി കുട്ടിച്ചാത്തനും. മായാവിയെ ഹൃദയത്തിലേറ്റാത്ത ബാല്യമുണ്ടാകില്ല. അത്രമേല്‍ ജനപ്രിയനായ കഥാപാത്രമാണ് മായാവി. കാലം മാറിയപ്പോള്‍ മായാവിയും ഹൈടെകായി മാറി.

സഹോദരങ്ങളായ രാജുവും രാധയും മായാവിയുടെ കൂട്ടുകാരാണിവര്‍. പണ്ടൊരിക്കല്‍ മായാവിയെ ദുര്‍മന്ത്രവാദിനിയായ ഡാകിനിയുടെ കുപ്പിയില്‍ നിന്നും രക്ഷിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ മായാവിയുടെ കൂട്ടുകാരായത്.

രാധയുടെയും രാജുവിന്റെയും കൂട്ടുകാരനാണ് മായാവി. ദുര്‍മന്ത്രവാദികളായ കുട്ടൂസന്റേയും ഡാകിനിയുടേയും കൈയില്‍ നിന്നും രക്ഷിക്കുന്നതായോ, കുട്ടികളെ മായാവി രക്ഷിക്കുന്നതായോ ആണ് കഥ പറയുന്നത്.

ഇപ്പോഴിതാ മായാവി സിനിമ ആയാല്‍ ഓരോ കഥാപാത്രങ്ങളും ആരൊക്കെ ആകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ ലോകം. അഖില്‍ അശോകന്‍ പങ്കുവച്ച പോസ്റ്റിങ്ങനെയാണ്.

മായാവിയായി സൂരജ് തേലക്കാട്, ലുട്ടാപ്പിയായി വസിഷ്ട്, കുട്ടൂസന്‍ ആയി അമല്‍രാജ്, ഡാകിനിയായി പൗളി വത്സലന്‍, രാജുവായി നസ്ലിന്‍, രാധയായി അനശ്വര രാജന്‍, വിക്രമനായി ഷമ്മി തിലകന്‍, മുത്തുവായിട്ട് രമേഷ് പിഷാരടി ഇങ്ങനെ മായാവി സിനിമ എത്തിയാലോ.

ബാലരമയിലെ മായാവി സിനിമ ആക്കിയാല്‍ ഓരോ കഥാപാത്രങ്ങളും ആര്‍ക്കൊക്കെ ചേരും എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കിയാലോ?? എനിക്ക് തോന്നിയത് ഇവിടെ പോസ്റ്റുന്നു എന്നു പറഞ്ഞാണ് അഖില്‍ ചിത്രങ്ങള്‍ സഹിതം പങ്കുവച്ചത്.

You May Also Like