Film News

ബോളിവുഡിൽ രാജകുമാരിയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി സമന്ത!

ആദ്യ ബോളിവുഡ് ചിത്രത്തിന് ഒരുങ്ങി നടി സമന്ത റൂത്ത് പ്രഭു.ആയുഷ്മാൻ ഖുറാന നായകനായി എത്തുന്ന ചിത്രം ഒരു ഹൊറർ വാംപയർ ഴോണർ വിഭാഗത്തിൽ പെടുന്ന സിനിമയിലൂടെയാണ് സമന്ത ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. നേരത്തെ ബോളിവുഡിൽ’ദി ഫാമിലി മാൻ’ എന്ന വെബ് സീരീസിൽ താരം അഭിനയിച്ചിരുന്നു.

‘വാംപയർസ് ഓഫ് വിജയ് നഗർ’ എന്നാണ് ചിത്രത്തിന്റെ പേര്. അമർ കൗഷിക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്ത രണ്ട് റോളുകളിൽ ആയിരിക്കുംഎത്തുക എന്ന പ്രത്യേകതയുമുണ്ട്. ഒരു ഹൊറർ-കോമഡി യൂണിവേഴ്സ് ഒരുക്കാനാണ് അമർ കൗഷിക്ക് ഒരുങ്ങുന്നത്. സ്ത്രീ 2, ഭേദിയ 2 എന്നീ ചിത്രങ്ങൾ എല്ലാം ബന്ധിപ്പിച്ചായിരിക്കും സമവിധായകൻ ‘വാംപയർസ് ഓഫ് വിജയ് നഗർ’ ഒരുക്കുക എന്നാണ് വിവരം.

അതേ സമയം ശാകുന്തളമാണ് സാമന്തയുടേതായി ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിച്ച ശാകുന്തളത്തിൽ മലയാളിയായ ദേവ്‌മോഹനാണ് നായകനായി എത്തിയത്. കാളിദാസൻ രചിച്ച പ്രശസ്ത നാടകമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കിയാണ്ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ശീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ നീലിമ ഗുണയാണ് ശാകുന്തളം നിർമ്മിച്ചത്

Trending

To Top