Film News

‘നല്ല ഒരു വർഷമായിരിക്കും ഇത്’ ജന്മദിന പോസ്റ്റുമായി സാമന്ത

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത റുത്ത് പ്രഭു. ഇന്ത്യൻ സിനിമയിൽ മികച്ച കാഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ സാമന്തയുടെ ജന്മദിനം ആണ് ഇന്ന്. തന്റെ ജന്മദിന ആഘോഷത്തിനു മുന്നോടിയായി സാമന്ത പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഒരു നല്ല വർഷമായിരിക്കും ഇതെന്നാണ് സാമന്ത ഇന്നലെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. സാമന്തയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് ഒട്ടേറെ പേരാണ് എത്തിയിരിക്കുന്നത്.് സാമന്തയുടേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയത് ‘ശാകുന്തളം’ എന്ന ചിത്രമാണ്. ഗുണശേഖർ സംവിധാനം ചെയ്ത സിനിമയിൽ നായകനായി എത്തിയത് മലയാളത്തിന്റെ യുവ താരം ദേവ് മോഹനായിരുന്നു.അതേ സമയം സിനിമയ്ക്ക് തിയറ്ററിൽ മികച്ച പ്രതികരണം നേടാനായിരുന്നില്ല


സാമന്ത വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിൽ പുതിയ സിനിമയുടെ തിരക്കിലാണ്. ശിവ നിർവാണ സംവിധാനം ചെയ്ത ‘ഖുഷി’ എന്ന ചിത്രമാണ് സാമന്തയുടേതായി ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും ശിവ നിർവാണയുടേത് തന്നെയാണ്. ജയറാമും ചിത്രത്തിൽ പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. മലയാളിയായ ഹിഷാം അബ്ദുൽ വഹാബാണ് സംഗീത സംവിധാനം നിർവഹിക്കുന്നത് ഹിഷാമിന്റെ ആദ്യ തെലുങ്ക് ചിത്രവുമാണ് ഖുഷി

 

Trending

To Top