Connect with us

Hi, what are you looking for?

Film News

സത്യത്തിൽ ഈ ചിത്രത്തിലെ എന്റെ അഭിനയം കണ്ടു പ്രേക്ഷകർ കയ്യടിച്ചു എന്നറിഞ്ഞപ്പോൾ രോമാഞ്ചം തോന്നി, സൈജു കുറുപ്പ് 

കോമഡിക്ക് പ്രധാന്യമുള്ള  ‘മധുരം മനോഹരം മോഹം’എന്ന ചിത്രം ഇപ്പോൾ തീയ്യിറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്, ഇപ്പോൾ ചിത്രത്തിനെ കുറിച്ചും തന്റെ കഥപാത്രത്തെ കുറിച്ചും സൈജു കുറുപ്പ് പറഞ്ഞ  വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് ,തന്റെ കഥപാത്രത്തെ സ്‌ക്രീനിൽ കാണുമ്പൊൾ ആളുകൾ കയ്യടിച്ചു എന്ന് പറയുമ്പോൾ ശരിക്കും തനിക്കു വിശ്വസിക്കാൻ പ്രയാസം ആണെന്നാണ്  താരം പറയുന്നത്.

ശരിക്കു൦ ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് തനിക്കറിയില്ലായിരുന്നു, എന്നാൽ താൻ കാറിൽ നിന്നും ഇറങ്ങുന്ന ആ സീൻ വളരെ കയ്യടി ആണ് നേടിയത്. തന്റെ എൻട്രിയിൽ കയ്യടി ഒരുപാടു ആയിരുന്നു എന്ന് തന്നോട് മറ്റു പലരും പറഞ്ഞു ശരിക്കും രോമാഞ്ചം തോന്നി പോയി നടൻ പറഞ്ഞു.

ശരിക്കും ഈ സീൻ ഞാൻ ആസ്വദിച്ച ഒരു സീൻ തന്നെയാണ് നടൻ പറഞ്ഞു,അതുപോലെ ഇപ്പോൾ താൻ കുറച്ചു സിനിമകളിൽ പ്രാരബ്ധ കഥാപത്രവും നല്ല മരുമകനും, ഭർത്താവുമായി ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ഇനിയും അങ്ങനെയുള്ള കഥപാത്രം തന്നെ ലഭിക്കട്ടെ നടൻ പറഞ്ഞു.

You May Also Like