അന്ന പെണ്ണേ നെഗളിക്കാതെ! കെകെ രമയുടെയും ഉമയുടെയും സൗഭാഗ്യം നിന്നെ തേടി വരാതിരിക്കട്ടെ; സംഗീത ലക്ഷ്മണ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് വമ്പന്‍ ജയമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ തോല്‍പ്പിച്ച് ഉമാ തോമസിന് ഭരണം നിലനിര്‍ത്താനായി. ഉമാ തോമസ് ഭൂരിപക്ഷത്തിലേക്ക് ഉയര്‍ന്നപ്പോള്‍ തന്നെ ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ അന്ന ലിന്‍ഡ എല്‍ഡിഎഫിന്റെ ജോ ജോസഫിനെ പരിഹസിച്ചു കൊണ്ടിട്ട വീഡിയോ വൈറലായിരുന്നു.

ഇപ്പോള്‍ ഈ വീഡിയോയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. ഹൈബി ജീവനോടെ ഉള്ളപ്പോള്‍ അന്നയ്ക്ക് ഇത്രയൊക്കെ തന്നെ സാധിക്കൂ. കുഴലൂത്ത്, കയ്യാള് പണി, ഐറ്റം ഡാന്‍സ് ഇത്യാദി, സംഗീത ലക്ഷ്മണ ഫേസ്ബുക്കില്‍ കുറിച്ചു.

പാര്‍ട്ടിയുടെ പിന്തുണയോടെ മല്‍സരിക്കണമെങ്കില്‍. ഈ പതിറ്റാണ്ട് അതാണ് നമുക്ക് കാണിച്ചു തന്നത് എന്നാണ് സംഗീത ലക്ഷ്മണ പറയുന്നത്. കേരള നിയമസഭയില്‍ യുഡിഎഫിന് എണ്ണം പറയാന്‍ രണ്ട് വനിതകള്‍ ഉണ്ടാവുക, രണ്ടും വിധവകളാണ്. കെട്ടിയോന്‍ മരിച്ചു കിട്ടണം അന്ന, ഒരു കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകയ്ക്ക് വിജയസാധ്യതയുള്ള സീറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെങ്കില്‍, സംഗീത ലക്ഷ്മണ പോസ്റ്റില്‍ പറയുന്നു.

ഈ പതിറ്റാണ്ട് അതാണ് നമുക്ക് കാണിച്ചു തന്നത്. രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി കൊണ്ട് നേതാക്കാന്മാരുടെ വിധവകള്‍ക്ക് പാര്‍ട്ടി കൊടുക്കുന്ന എല്ലിന്‍ കഷ്ണം പൊക്കി പിടിച്ച് തിമര്‍ക്കാതെ, അന്ന!. നിന്നെയൊക്കെ പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ജനങ്ങളിലേക്ക് ഇറങ്ങുക.

ബാക്കി ജീവിതം മുഴുവന്‍ ഫൈഫ് സ്റ്റാര്‍, ഹൈക്ലാസ് എന്നതല്ല ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ജീവിതവും ജീവിതശൈലിയും. സ്വന്തം വീട്ടിലെയും മക്കളുടെയും കാര്യങ്ങള്‍ മാറ്റി വെച്ച് കൊണ്ട്, ജീവിതചിലവുകള്‍ കൂട്ടുമുട്ടിക്കാന്‍ നിവര്‍ത്തിയില്ലാതെയുമൊക്കെ, പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന വനിതാ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും മുഖത്ത് തുപ്പിയ ശേഷം ചാണകം ചവിട്ടിയ ഷൂസ് കൊണ്ട് അവരുടെ നെഞ്ചത്ത് ചവിട്ടി നിന്നുകൊണ്ടാണ് അന്ന നീ ഈ തുള്ളുന്നത്! ഹോ ! Too bad, very bad. Too brutal, very brutal.
അന്ന പെണ്ണേ നെഗളിക്കാതെ, കെ.കെ രമയുടെയും ഉമയുടെയും സൗഭാഗ്യം നിന്നെ തേടി വരാതിരിക്കട്ടെ. തറയില്‍ നില്‍ക്ക്! സംഗീത പറയുന്നു.

Previous articleനസ്രിയ- നാനിയും റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍; ‘അണ്ടേ സുന്ദരാനികി’ ട്രെയിലര്‍
Next articleമുന്‍ ഭാര്യ കാമുകനൊപ്പം എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കേണ്ടത് ബാല അല്ല, എന്നാല്‍ നിങ്ങളുടെ മകളുടെ കാര്യത്തിലുള്ള തീരുമാനം ലൈവിലെത്തി അറിയിക്കണം : വെല്ലുവിളിച്ച് സംഗീത ലക്ഷ്മണ