Film News

ബോക്‌സ് ഓഫീസിൽ തിളങ്ങാനാവാതെ സാമന്തയുടെ ശാകുന്തളം!

സമാന്ത റൂത്ത് പ്രഭു നായികയായെത്തിയ ചിത്രമായിരുന്ന ശാകുന്തളം. വലിയ പ്രതീക്ഷയോടെയാണ് തിയേറ്ററുകളിലെത്തിയ സിനിമ ഏപ്രിൽ 14-നാണ് ഈ സിനിമ റിലീസ് ചെയ്തത്. എന്നാൽ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ അത്ര നല്ല സൂചനകളല്ല നൽകുന്നത്.ആദ്യ രണ്ട് ദിവസങ്ങളിലെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവിടുമ്പോൾ ചിത്രം നഷ്ടത്തിലേക്കാണെന്ന സൂചനയാണ് ലഭിക്കുന്നത്.

 

ഏതാണ്ട് 1.5 കോടിയാണ് രണ്ടാം ദിവസം കൊണ്ട് ശാകുന്തളം സ്വന്തമാക്കിയത്. ആദ്യ ദിനം അഞ്ച് കോടി നേടിയ സ്ഥാനത്താണ് രണ്ടാം ദിവസം പകുതിയിൽ താഴെയായി കളക്ഷൻ ഇടിഞ്ഞത്.ടെംസ് നൗവാണ് ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്ത് വിട്ടത്.അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വലിയ ബജറ്റിലാണ് ചിത്രമെത്തിയത്.

അദിതി ബാലൻ,മോഹൻ ബാബു,സച്ചിൻ ഖേദേക്കർ, കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന സിനിമ ഗുണാ ടീം വർക്‌സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്.

 

 

Trending

To Top