Film News

ഒടുവിൽ ശാകുന്തളം തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു!

ഒടുവിൽ സാമന്തയും ദേവ് മോഹനും കെത്ര കഥാപാത്രങ്ങളായി എത്തുന്ന ശാകുന്തളത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമ വരുന്ന ഏപ്രിൽ 14ന് തീയേറ്ററുകളിൽ എത്തും.സിനിമ നേരത്തെ ഫെബ്രവരി 17ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്അതേ സമയം നിർമ്മാതാക്കൾ ഈ ചിത്രം 3ഡിയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഗുണശേഖറാണ് ശാകുന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ മലയാളി താരം ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്.ബിഗ് ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.തെലുങ്ക് നടൻ അല്ലു അർജുന്റെ മകൾ അല്ലു അർഹ ശാകുന്തളം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയാണ്.

മോഹൻബാബു, അദിതി ബാലൻ,  സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു.പീരീഡ് ഡ്രാമയായ ശകുന്തളം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും

 

Trending

To Top