Film News

‘ഉർഫി ജാവേദ് ട്രാൻസ്ജെൻഡറാണ് ‘വെളിപ്പെടുത്തലുമായി നടൻ

ഫാഷൻ വസ്ത്രങ്ങളിലൂടെ എന്നും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് നടി ഉർഫി ജാവേദ്. തന്‌റെ വസ്ത്രധാരണം കാരണം ഉർഫി ജാവേദ് പലപ്പോളും വിവാദങ്ങളിൽ പെടാറഉമുണ്ട്. ഇപ്പോഴിതാ താരത്തെ കുറിച്ച് ഞെട്ടിക്കുന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് നടൻ ഫൈസാൻ അൻസാരി. ഉർഫി ജാവേദ് ഒരു ട്രാൻസ്ജെൻഡർ ആണ് എന്നാണ് ഫൈസാൻ അൻസാരി പറയുന്നത്.


അതേ സമയം ഉർഫി ട്രാൻസ് ആണെന്ന് തെളിയിക്കാനുള്ള രേഖകൾ തന്റെ പക്കലുണ്ടെന്നും അത് കോടതിയിൽ ഹാജരാക്കാൻ താൻ തയ്യാറാണെന്നും ഫൈസാൻ വ്യക്തമാക്കി.ഉർഫി ധരിക്കുന്നതും സംസാരിക്കുന്നതും പെരുമാറുന്നതും, അവളുടെ സ്വഭാവത്തിലെ പോരായ്മയെയാണ് സൂചിപ്പിക്കുന്നുത്. ഉർഫി ട്രാൻസ് ആണെന്ന് ഉടൻ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടും. ട്രാൻസ്ജെൻഡർ സമൂഹത്തിലേക്ക് ഉർഫി മടങ്ങി പോകണം എന്നാണ് ഫൈസാൻ ആവശ്യപെടുന്നത്.

 

ഫൈസാൻ അൻസാരി നേരത്തെ ഉർഫിക്കെതിരെ ഫത്വ പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കൂടാതെ ഗ്ലാമർ വസ്ത്രം ധരിച്ചതിന് നടിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു ഫൈസാൻ. വ്യത്യസ്തമായ ഫാഷനുമായി ഉർഫി ജാവേദ് സോഷ്യൽ മീഡിയയിൽ സജീവമാണ്. തനിക്ക് വസ്ത്രം അലർജിയായണെന്നും അതിനാലാണ് അലപ വസ്ത്രം ധരിക്കുന്നത് എന്നും ഉർഫി പറഞ്ഞിരുന്നു. വസ്ത്രത്തിന്റെ പേരിൽ നിരവധി ട്രോളുകളും സൈബർ അറ്റാക്കും നടി നേരിട്ടിട്ടുണ്ട്

Trending

To Top