Film News

ഉർഫി ജാവേദ് ദുബായിൽ കസ്റ്റഡിയിൽ!!

ടിവി താരവും മോഡലുമായമായ ഉർഫി ജാവേദിനെ ദുബായിൽ തടഞ്ഞുവെച്ചതായി റിപ്പോർട്ട്. പൊതുസ്ഥലത്ത് വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ചാണ് താരത്തെ തടഞ്ഞുവച്ചത്. രാജ്യത്ത് നിയമവിരുദ്ധമായ പ്രകോപനപരമായ വസ്ത്രങ്ങൾ പൊതുസ്ഥലത്ത് ധരിച്ചതിനെ തുടർന്നാണ് ഉർഫി ജാവേദിനെ തടഞ്ഞുവെച്ചത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ ഉർഫിയെ അധികൃതർ ചോദ്യം ചെയ്തു വരികയാണെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചു.എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. വരുന്ന റിപ്പോർട്ടുകൾ ഇപ്രകാരമാണ് . ഉർഫി നിർമ്മിച്ച ഒരു വസ്ത്രത്തിൽ താരം ഇൻസ്റ്റാഗ്രാമിലേക്ക് ഒരു വീഡിയോ ഷൂട്ട് ചെയ്തിരുന്നു. താരം ധരിച്ച വസ്ത്രത്തിന് പ്രശ്നമൊന്നുമില്ല,എന്നാൽ ഒരു പൊതു ഇടത്ത് വച്ചായിരുന്നു വീഡിയോ ഷൂട്ട് ചെയ്തത് . പൊതുസ്ഥലത്ത് അനുവദനീയമല്ലാത്ത വസ്ത്രമായിരുന്നു അത്. അതിനാലാണ് നടിയെ അധികൃതർ ചോദ്യം ചെയ്തത്


അതേ സമയം ഉർഫി ഇടയ്ക്കിടെ ശ്രദ്ധയാകർഷിക്കുന്ന അസാധാരണമായ വസ്ത്രങ്ങൾ ധരിച്ച് വീഡിയോകളും ഫോട്ടോകളും പോസ്റ്റുചെയ്യുന്നതിന് പേരു കേട്ട വ്യക്തിയാണ്. ദുബായിലെ ഒരു ബീച്ചിൽ സൽവാർ കമീസിൽ ഉർഫി ജാവേദ് അടുത്തിടെ എത്തിയിരുന്നു.ആദ്യമായാണ് താരത്തെ അത്തരമ1രു വേഷത്തിൽ കാണുന്നത്

Trending

To Top