Connect with us

Hi, what are you looking for?

Film News

മരുന്നുകൾ ആഹാരമാവുമ്പോൾ; വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സാമന്ത!

തെന്നിന്ത്യൻ താര സുന്ദരി സമാന്ത തന്‌റെ പുതിയ സിനമയായ ഖുഷിയുടെ തിരക്കിലായിരുന്നു. വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന സിനിമയുടെ റിലീസിനായുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. അതേ സോഷ്യൽ മീഡിയയിൽ സജീവമായ സാമന്ത ഒരു പള്ളിയിൽ നിന്നുള്ള തന്‌റെ ദൃശ്യങ്ങൾ പങ്കിട്ടിരിക്കുകയാണ്.

തനിക്ക് ബാധിച്ച മയോസൈറ്റിസ് എന്ന രോഗാവസ്ഥയുമായി പൊരുതിയ ഒരു വർഷത്തെ അനുഭവങ്ങൾ പറഞ്ഞ് ഒരു വൈകാരികമായ കുറിപ്പും അതോടൊപ്പം സാമന്ത പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിന്റെ അർത്ഥവും പ്രതിചലനവും സ്വയം വിലയിരുത്താൻ സഹായിച്ചൊരു വർഷമാണ് കടന്നു പോയതെന്നാണ് താരം കുറിച്ചത്.

”തന്‌റെ രോഗം കണ്ടെത്തിയിട്ട് ഇന്നേയ്ക്ക് ഒരു വർഷമാകുന്നു. ന്യൂ നോർമലുമായി പൊരുത്തപ്പെട്ട് തുടങ്ങിയിട്ട് ഒരു വർഷം. ശരീരവുമായി യുദ്ധം ചെയ്ത നാളുകൾ. ഉപ്പില്ല മധുരമില്ല മരുന്നുകൾ ആഹാരമായി, ഉൾവലിഞ്ഞു നിൽക്കാൻ നിർബന്ധിതയായ ദിനങ്ങളെ പോലെ തിരിച്ചുവരവുകളും നിർബന്ധകളിൽ തന്നെയായി മാറിയിരിക്കുന്നു.

ജീവിതത്തിന്റെ അർത്ഥവും പ്രതിചലനവും സ്വയം വിലയിരുത്താനും സഹായിച്ചൊരു വർഷമായിരുന്നു ഇത്. കരിയറിലെ പരാജയങ്ങളും ഈ യാത്രയെ കൂടുതൽ രസകരമാക്കിയെന്നും സമ്മാനങ്ങൾക്കും അനുഗ്രഹത്തിനും വേണ്ടിയല്ല മറിച്ച് കരുത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിച്ച വർഷമാണിതെന്നും സാമന്ത കുറിച്ചു”

You May Also Like