Film News

‘ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന സ്ത്രീ’..! നയന്‍താരയുടെ അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് വിക്കി..

നയന്‍താരയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിഘ്‌നേഷ് ശിവന്‍. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകളും കുറിപ്പും പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിഘ്‌നേഷ്. പ്രിയപ്പെട്ട ഓമനകുര്യന്‍, പിറന്നാള്‍ ആശംസകള്‍.. എന്റെ മറ്റൊരു അമ്മ.. ഞാന്‍ വളരെ അധികം സ്‌നേഹിക്കുന്ന സ്ത്രീ.. നല്ലൊരു ഹൃദയം ഉള്ളൊരു ശുദ്ധാത്മാവ്. അമ്മയുടെ ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹത്തിനും ദൈവത്തോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നാണ് വിഘ്‌നേഷ് ചിത്രങ്ങള്‍ പങ്കുവെച്ച് കുറിയ്ക്കുന്നത്.

നയന്‍താര തന്‌റെ ജീവിതത്തിലേക്ക് കടന്ന് വന്നത് മുതല്‍ എനിക്ക് മറ്റൊരു അമ്മയെ കൂടി ലഭിച്ചു എന്നാണ് വിഘ്‌നേഷ് പറയുന്നത്. അമ്മയുടെ നെറുകയില്‍ ഉമ്മ വെയ്ക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വിശേഷദിനം അറിഞ്ഞതോടെ പ്രിയ താരത്തിന്റെ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് ആരാധകരും എത്തുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത നയന്‍താരയുടെ എല്ലാ വിശേഷങ്ങളും വിഘ്‌നേഷിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴിയാണ് ആരാധകര്‍ അറിയുന്നത്. ഇവരുടെ വിവാഹ സമയത്തെ എല്ലാ വിശേഷങ്ങളും ഫോട്ടോകളും വിഘ്‌നേഷ് പുറത്ത് വിട്ടതോടെയാണ് ആരാധകര്‍ അതെല്ലാം ആഘോഷമാക്കി

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

മാറ്റിയത്. വിദേശരാജ്യത്ത് ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കില്‍ ആയിരുന്നു നയന്‍താരയും വിക്കിയും.. എത്ര തിരക്കിനിടയിലും അമ്മയുടെ പിറന്നാള്‍ ദിനം ആഘോഷിക്കാന്‍ ഇരുവരും മറക്കാറില്ല.

Trending

To Top