അറബി വേഷത്തില്‍ ഒട്ടകപ്പുറത്തിരിക്കുന്ന ഉണ്ണി മുകുന്ദന്‍; ‘ഷെഫീക്കിന്റെ സന്തോഷം’ പോസ്റ്റര്‍

ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ എത്തി. അറബി വേഷത്തില്‍ ഒട്ടകപ്പുറത്തിരിക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററില്‍. മേപ്പടിയാന്റെ വിജയത്തിന്…

ഉണ്ണി മുകുന്ദനെ നായകനാക്കി അനൂപ് പന്തളം തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ എത്തി. അറബി വേഷത്തില്‍ ഒട്ടകപ്പുറത്തിരിക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററില്‍.

മേപ്പടിയാന്റെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയിക്കുന്നു. മനോജ് കെ ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധാനം.

എല്‍ദോ ഐസക് ഛായാഗ്രഹണം. നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് ‘ഷെഫീഖ്’. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന വിഭാഗത്തിലായിരിക്കും ചിത്രം എത്തുക. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് മംഗലത്ത് ആണ്. മേക്കപ്പ്- അരുണ്‍ ആയൂര്‍. വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍. സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജന്‍ എന്നിവരുമാണ്.