ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം വീണ്ടും സമുഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

നടന്‍ ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിന്റെ വീട്ടില്‍ ഉണ്ണി മുകുന്ദന്‍ സന്ദര്‍ശനത്തിനായി എത്തിയതോടെയാണ് വീണ്ടും താരത്തിന്റെ രാഷ്ടീയം ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഉണ്ണി…

നടന്‍ ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിന്റെ വീട്ടില്‍ ഉണ്ണി മുകുന്ദന്‍ സന്ദര്‍ശനത്തിനായി എത്തിയതോടെയാണ് വീണ്ടും താരത്തിന്റെ രാഷ്ടീയം ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഉണ്ണി മുകുന്ദന്റെ സന്ദര്‍ശനം പതീഷ് വിശ്വനാഥന്‍ തന്റെ സാമൂഹിക മാധ്യമത്തിലൂടെയാണ് പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസം കലാപാഹ്വാനം നടത്തിയതിന് പ്രതീഷ് വിശ്വനാഥനെതിരെ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഹൈക്കോടതി അഭിഭാഷകനും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ഇന്‍ ചാര്‍ജുമായ അനൂപ് വിആര്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്റെ സന്ദര്‍ശനം.

ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ് സന്ദര്‍ശനമെന്നത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. മേപ്പടിയാന്‍ സിനിമയില്‍ സംഘപരിവാര്‍ അജണ്ടകള്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങളും ഉണ്ടായിരുന്നു.

അതേ സമയം മേപ്പടിയാന് ശേഷം യു എം എഫ് സിനിമയുടെ അടുത്ത ചിത്രമായ ഷഫീഖിന്റെ സന്തോഷം നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് നായകന്‍. നവാഗതനായ അനൂപ് പന്തളമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Unni-Mukundannew-

മേപ്പാടിയാന്റെ നൂറ് ദിവസത്തെ യാത്രയിലുള്ള സന്തോഷവും പ്രേക്ഷകരോടും ടീമിനോടുമുള്ള നന്ദിയും അറിയിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് തന്റെ രണ്ടാം നിര്‍മ്മാണ സംരംഭം ആരംഭിക്കുന്ന വിവരം ഉണ്ണി മുകുന്ദന്‍ പ്രേക്ഷകരെ ആറിയിച്ചത്.

മനോജ് കെ ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ ബാലന്‍, ഉണ്ണി മുകുന്ദന്‍, ഷഹീന്‍ സിദ്ധീഖ്, മിഥുന്‍ രമേഷ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നത്. എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.