കനത്ത ചൂട്, പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫ്രിഡ്ജ്‌ പൊട്ടിത്തെറിച്ചു, കുട്ടികള്‍ രക്ഷപെട്ടത് തലനാഴിഴക്ക്‌

നമ്മളുടെ നാട്ടിലെ ഇപ്പോഴുണ്ടായ കാലാവസ്ഥ മാറ്റം വളരെ വലുതാണ്‌. മലയാളി ഒരുപക്ഷെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെക്കാ കാര്യങ്ങള്‍ പോകുന്നത്. ചൂടുകൊണ്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്‌ കേരളത്തില്‍ പക്ഷെ ഇപ്പോള്‍ വീട്ടില്‍ പോലും ഇരിക്കാന്‍ പേടിക്കേണ്ട തരത്തിലുള്ള വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത്.

നെയ്യാറ്റിന്‍കരയില്‍ വീട്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫ്രിഡ്ജ്‌ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് തീ വീട്ടിനുള്ളിലേക്ക് പടര്‍ന്ന് വീടും നശിച്ചു. അതിയന്നുർ പഞ്ചായത്തിലെ രാമപുരത്ത് ആണ് സംഭവം. വലയവിളാകത്ത് മേലേ പുത്തൻ വീട്ടിൽ ബാലകൃഷ്ണൻറെ വീട്ടിലാണ് അപകടം ഉണ്ടായത്.

അഗ്നിശമന വിഭാഗത്തിൻറെ കണക്കുകൂട്ടൽ തകര മേൽക്കൂരയിൽ നിന്നു വമിച്ച കടുത്ത ചുടാകാം അപകടത്തിനു കാരണമാമെന്നാണ് . ബാലകൃഷ്ണനും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ല മക്കൾ വീട്ടിലുണ്ടായിരുന്നെങ്കിലും ഉഗ്രശബ്ദം കേട്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ  വന്‍ ആപത്തില്‍ നിന്നും രക്ഷപെട്ടു.

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തി. നെയ്യാറ്റിൻകര ഫയർ അഗ്നിശമനാ വിഭാഗം എത്തിയാണ് തീ കെടുത്തിയത്. വീടിൻറെ അടുക്കളയും ഹാളും പൂർണമായി കത്തിയ നിലയിലാണ്. തീ പടർന്ന് തുണികളും ഫർണിച്ചറും കത്തി നശിച്ചു.