കേരളീയര്‍ക്ക് പ്രിയങ്കരമായ മത്തി ഇനി തീരത്തേക്ക് മടങ്ങിവരുമോ? മത്തിയുടെ എണ്ണത്തില്‍ വന്‍ ഇടിവ്

മത്തിയുടെ എണ്ണത്തില്‍ കേരള തീരത്ത്‌ വന്‍ ഇടിവുണ്ടായതായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തി.മത്തിയുടെ എണ്ണം ട്രോളിങ്‌ നിരോധനം കൊണ്ട്‌  വര്‍ധിക്കില്ലെന്നും കണ്ടെത്തി. കേരളത്തില്‍ മത്തിയുടെ കുലം കഴിഞ്ഞെന്നു  ശാസ്‌ത്രജ്‌ഞര്‍ പറയുന്നത് 2012ല്‍ 3.9 ലക്ഷം ടണ്‍ പിടിച്ചതോടെയാണ്.

മത്തിപിടിത്തത്തിലെ സര്‍വ്വകാല റെക്കോര്‍ഡ്‌ ആയിരുന്നു  അത്. ഓരോ വര്‍ഷവും വന്‍ കുറവു രേഖപ്പെടുത്തി. മത്തിയുടെ പ്രജനന കാലം ജൂണിനും ഡിസംബറിനും ഇടയിലാണ്‌. കൊഞ്ച്‌, കണവ, കൂന്തള്‍ തുടങ്ങിയ അടിത്തട്ടിലുള്ള മത്സ്യങ്ങളെയാണു  യന്ത്രവല്‍കൃത ട്രോളറുകളില്‍ പിടിക്കുന്നത്‌.

മത്തി ലഭ്യത പൊടുന്നനെ കൂടിയതിനു പ്രധാന കാരണം മത്തിവലകള്‍ 2011 മുതല്‍ 50 മീറ്റര്‍ വരെ താഴ്‌ത്തിയതാണ്‌.  യഥാര്‍ഥത്തില്‍ ഈ വിഭാഗങ്ങളുടെ ട്രോളിങ്‌ നിരോധനം നടപ്പാക്കേണ്ടത്‌ പോസ്‌റ്റ്‌ മണ്‍സൂണ്‍ എന്നു വിളിക്കുന്ന ഈ സമയത്താണു.

മത്തിയുടെ പ്രധാന ഭക്ഷണമായ പ്ലാങ്ക്‌ടണ്‍ 2014ല്‍ മണ്‍സൂണ്‍ ലഭ്യത കുറഞ്ഞതിനാല്‍  പ്ലാങ്ക്‌ടണ്‍ വളര്‍ച്ച മുരടിച്ചതും മത്തിയുടെ പെരുകലിനെ ബാധിച്ചു. സമുദ്ര ശാസ്‌ത്രജ്‌ഞന്‍മാര്‍ കരുതുന്നത്‌ പഴയ പ്രതാപത്തോടെ സമീപകാലത്തൊന്നും മലയാളിക്കു പ്രിയപ്പെട്ട മത്തി തിരിച്ചെത്തില്ലെന്നാണു