ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാം റോസ് വാട്ടർ; എങ്ങനെ ഉപയോ​ഗിക്കാമെന്ന് അറിയാം

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന ചുളിവുകളെ നീക്കം ചെയ്യാനും മുഖത്തെ കറുത്ത പാടുകളെ അകറ്റാനുമൊക്കെ ഉപകരിക്കും. മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും മുഖക്കുരുവിനെ തടയാനുമൊക്കെ റോസ് വാട്ടർ കൊണ്ട് മുഖം കഴുകിയാൽ മതിയാകും.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടർ സഹായകമാണ്. ഇതിനായി, റോസ് വാട്ടർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞിയിൽ മുക്കിയെടുക്കുക. തുടർന്ന് ഈ പഞ്ഞി കണ്ണിന് മുകളിൽ കുറച്ച് നേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകൾ നീക്കും.

അൽപം കടലമാവിനൊപ്പം റോസ് വാട്ടർ യോജിപ്പിച്ച് മുഖത്ത് ഇടുന്നത് കരുവാളിപ്പ് മാറ്റും. റോസ് വാട്ടറും അൽപം ​ഗ്ലിസറനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുന്നത് ചുളിവുകളെയും പാടുകളെയും അകറ്റാനും നല്ലതാണ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന വിയർപ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടർ ഉപയോഗിക്കാം.

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടർ പുരട്ടുന്നത് നിറം വർധിപ്പിക്കാനും സഹായിക്കും. മേക്കപ്പ് റിമൂവറുകൾക്ക് ബദലായി ഉപയോഗിക്കാൻ കഴിയുന്ന സ്വാഭാവിക ചേരുവയാണ് റോസ് വാട്ടർ. മേക്കപ്പ് വളരെ എളുപ്പം നീക്കം ചെയ്യാൻ ഇവ സഹായിക്കും. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.