തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ 

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്. ഇപ്പോഴിതാ തനിക്കെതിരായ വിമർശനങ്ങൾക്കും ആരാധകരുടെ പല ചോദ്യങ്ങൾക്കും മറുപടിയുമായി ജാസ്മിൻ ചെയ്ത വിഡിയോയിൽ ഈ കത്തിന്റെ കാര്യവും തുറന്നു പറയുകയാണ് ജാസ്‌മിൻ. എനിക്ക് ബിഗ് ബോസിലൊരു കത്ത് വന്നെന്ന രീതിയിലൊരു പ്രചരണമുണ്ടായിരുന്നു അത് കത്തൊന്നുമായിരുന്നില്ല.തനിക്ക് ഡ്രസ് വന്നിരുന്നില്ല. അതുമായി ബന്ധപ്പെട്ട കത്തായിരുന്നു അത്  ജാസ്മിൻ പറയുന്നു. അങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പറയുമ്പോൾ അവിടുന്ന് അവർ ഒരു കത്ത് തരും.

അതുപോലെ മിക്ക മത്സരാർത്ഥികൾക്കും അങ്ങനെ  വന്നിട്ടുണ്ട് , ഡ്രസ് മാത്രമല്ല, പല കാര്യങ്ങൾക്കും അങ്ങനെ വരാറുണ്ട് , അത് കത്താണെന്നൊക്കെ പറഞ്ഞ് ന്യായമടിക്കുന്ന ചില ആളുകൾ ഉണ്ട്. ഒരു ടീമിന് മലയാളം വായിക്കാൻ അറിയില്ലെന്നാണ് തന്റെ അറിവ് ,  വേറൊരു ടീമിന് എന്തിന്റെ അസുഖമാണെന്ന് തനിക്ക് അറിഞ്ഞൂടയെന്നും എന്തേലും കാണിച്ച് പോകട്ടെ എന്ന് കരുതി താൻ വിടുകയാണ് എന്നും ജാസ്മിൻ പറഞ്ഞു.താൻ വലിയൊരു പ്രഷർ കുക്കറിൽ നിന്ന് ഇറങ്ങിയ പോലെയായിരുന്നു ബിഗ് ബോസിൽ നിന്നും ഇറങ്ങിയത്. എന്നാൽ അതിനെക്കാൾ വലിയ പ്രശ്നങ്ങളാണ് താൻ കണ്ടത്  എന്നും താൻ ശരിക്കും ഒന്ന് തളർന്ന് പോയിയെന്നും എന്നാൽ 10 പേർ തന്നെ അടിച്ചിരുത്താൻ ശ്രമിക്കുമ്പോൾ താൻ തളരാതിരിക്കേണ്ടത് തന്റെ ആവശ്യമാണല്ലോ എന്നും പറയുന്നു

വൃത്തിയില്ലായ്മയുടെ പേരിൽ താൻ  വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇടയ്ക്കിടെ മൂക്ക് പിഴിയുന്നതിനെയായിരുന്നു ചിലർ വിമർശിച്ചത്. എന്നാൽ തനിക്ക് അലർജി പ്രശ്നം ഉള്ളത് കൊണ്ടാണ് അത്തരത്തിൽ ചെയ്തത്ജാ സ്മിൻപറയുന്നു. തനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ് എന്നും അലർജി പ്രശ്നങ്ങൾ ഒക്കെ ഉള്ളയാളാണ് താനെന്നും അതുകൊണ്ടാണ് താൻ ഇടക്ക് മൂക്ക് തൊടുകയും ചൊറിയുകയുമൊക്കെ ചെയ്യുന്നത് എന്നും  ചെറുപ്പത്തിലെ ശീലിച്ച് പോയതാണ്, ബിഗ് ബോസിൽ ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ യാത്ര ഒരുപാട് കാര്യങ്ങളും ആളുകളേയും പഠിക്കാനും മനസിലാക്കാനും പറ്റിയൊരു യാത്രയായിരുന്നു. പൈസക്ക് വേണ്ടി നമ്മളെ എറിഞ്ഞിട്ട് കൊടുക്കുന്നവരേയും എത്ര ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടെന്നുമൊക്കെ അറിയാൻ പറ്റിയ വലിയൊരു അവസരമായിരുന്നു ബിഗ്ഗ്‌ബോസ് ജാസ്മിൻ പറയുന്നു