
ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഫ്ലവർസ് ഒരു കോടി എന്ന പരുപാടിയിൽ പങ്കെടുത്തപ്പോളാണ് ഇതിനെ കുറിച്ച് നടൻ വാചാലനായത്, ഒരിക്കൽ താൻ ശങ്കരാടി ചേട്ടനെ ഡ്രിങ്ക്‌സ് കൊടുത്തു പറ്റിച്ച ഒരു സംഭവമുണ്ട്. ജീവിതത്തിൽ കുറെ റൂൾസുകൾ ഉള്ള ആളാണ് ശങ്കരാടി ചേട്ടൻ, ഒരിക്കലും അദ്ദേഹം മദ്യപിച്ചുകൊണ്ടു സിനിമയിൽ അഭിനയിക്കാറില്ല ബൈജു പറയുന്നു

ഒരു ദിവസം അദ്ദേഹത്തിന് ഷൂട്ടിങ്ങില്ല എന്ന് പറഞ്ഞുകൊണ്ട് റൂമിൽകൊണ്ടുപോയി, രണ്ട് പെഗ്ഗ് ഒഴിച്ചുകൊടുത്തു, എന്നിട്ട് പിന്നാലെ തന്നെ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആണെന്നും പറഞ്ഞു അദ്ദേഹത്തെ ഫോൺ വിളിച്ചു. എന്നിട്ട് പറഞ്ഞു ചേട്ടാ നമ്മളുടെ പ്ലാൻ മാറി ഇന്ന് ഷൂട്ട് ഉണ്ടെന്ന്, ഇത് കേട്ടതോടെ അദ്ദേഹം തകർന്നുപോയി.കാരണം അദ്ദേഹം മദ്യപിച്ചു കഴിഞ്ഞാൽ പിന്നെ അഭിനയിക്കാൻ കഴിയില്ല

എനിക്കും അതുപോലെയാണ് മദ്യപിച്ചുകഴിഞ്ഞാൽ പിന്നെ അഭിനയിക്കാൻ കഴിയില്ല. എന്നാൽ ചിലർക്ക് അതൊന്നും ഒരു പ്രശ്നമല്ല, ഞാൻ സെറ്റിലെ വലിയ കുഴപ്പക്കാരൻ ആണെന്നുള്ള ഇമേജ് പലർക്കും ഉണ്ട്. എന്നാലതൊക്ക ഒരു പ്രായത്തിന്റെ ആയിട്ടുള്ള ചില കുസൃതികളാണ്, എന്നാൽ അതിന്റെയൊക്കെ ചില പൊല്ലാപ്പുകൾ ഉണ്ടായിട്ടുണ്ട്, അത് കാരണം ചിലപോലീസ്സ്റേഷനുകളും, കോടതികളും കയറി ഇറങ്ങിയിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിലെ വലിയ അനുഭവങ്ങളാണ് ബൈജു പറയുന്നു












