ബിഗ്‌ബോസിന്റെ ഏഴാം സീസണിൽ അവതാരകൻ മോഹൻലാൽ അല്ല പകരം മറ്റൊരു താരം 

ഇന്ത്യയിൽ തന്നെ നിരവധി ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതുവരെ ആറ് സീസണുകളാണ് കഴിഞ്ഞത്. മത്സരാർത്ഥികളെ പോലെ തന്നെആറാം സീസണിൽ  അവതാരകനായ മോഹൻലാലിന് നേരേയും ചിലർ വിമർശനവുമായി  രംഗത്തെത്തിയിരുന്നു. ഹിന്ദിയിൽ സൽമാൻ ഖാനെ പോലെയോ തമിഴിൽ കമൽഹാസൻ ഇടപെടുന്നത് പോലെയോ ഒന്നും മോഹൻലാൽ ഇടപെടുന്നില്ലെന്നായിരുന്നുവെന്നാണ് പ്രേക്ഷകർ കുറ്റപ്പെടുത്തിയത്. ഇതോടെ അടുത്ത സീസൺ മുതൽ മറ്റാരെങ്കിലും ഷോയുടെ അവതാരകനാകണമെന്ന ആവശ്യവും ചിലർ ഉയർത്തുകയും ചെയ്തു.

ഇതിനിടയിൽ ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്റെ  ഏഴാം സീസൺ മുതൽ മോഹൻലാലിന് പകരം മറ്റൊരാൾ അവതാരകയായി എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്, നടി മംമ്ത മോഹൻദാസിന്റെ പേരാണ് ചിലർ ചർച്ചകളിൽ നിറയുന്നത്. എന്നാൽ അതിന് യാതൊരു സാധ്യതയുമില്ലെന്ന് പ്രേക്ഷകരിൽ ചിലർ പറയുന്നുണ്ട്. മോഹൻലാലിന് പകരക്കാരനായി സുരേഷ് ഗോപി, മമ്മൂട്ടി, ദിലീപ്  അടക്കമുള്ളവർ വരുമെന്ന് ചർച്ചകൾ ഉണ്ടായിരുന്നു മുൻപ് എന്നാൽ ഇതെല്ലം അടിസ്ഥാന രഹിതമെന്നും പറയുന്നുണ്ട്

മാത്രമല്ല ബിഗ് ബോസ് ഷോയുടെ വിജയത്തിൽ നിർണായകമാണ് മോഹൻലാൽ എന്നും  അതുകൊണ്ട് തന്നെ സീസൺ 7 ലും അദ്ദേഹം തന്നെ ഷോയുടെ അവതാരകനായി എത്തുമെന്നുമാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് തന്നെ സീസൺ 7 ലും അദ്ദേഹം തന്നെ ഷോയുടെ അവതാരകനായി എത്തുമെന്നുമാണ് ഏവരും പറയുന്നത്. ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ഏറ്റവും പ്രധാന ആകർഷണവും മോഹൻലാലിൻറെ അവതരണം തന്നെയാണന്നും പറയപ്പെടുന്നുണ്ട്