
മുൻ ബിഗ് ബോസ് മത്സാരാർത്ഥിയും നടിയുമായ ആര്യ ബാബുവിനെതിരെ സീസൺ 6ലെ താരമായ ജാസ്മിൻ ജാഫർ നേരത്തേ രംഗത്തെത്തയിരുന്നു,തന്നെ സൈബർ ആക്രമണത്തിന് ആര്യ ഇട്ടുകൊടുത്തുവെന്നായിരുന്നു ജാസ്മിന്റെ പ്രധാന വിമർശനം, തന്റെ പഴയ റിലേഷനില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച ആളാണ് ആര്യയെന്നും അവരെ പോലുള്ള ഒരു മനുഷ്യ സ്ത്രീയാണ് താനും തനിക്കും തെറ്റുകള്‍ പറ്റുമെന്നുമായിരുന്നു ജാസ്മിൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ ജാസ്മിനെതിരെ രംഗത്തു എത്തിയിരിക്കുകയാണ് ആര്യ. ആര്യ ചേച്ചി ചെയ്ത അതേ തെറ്റ് തന്നെയല്ലേ താൻ ജീവിതത്തിൽ ചെയ്തത്, എന്നിട്ട് തന്നെ സൈബർ ബുള്ളിങ്ങിന് ഇട്ട് കൊടുത്തു എന്ന് കഴിഞ്ഞ ബിഗ്‌ബോസ് മത്സരാർത്ഥി പറഞ്ഞിരുന്നു എന്നാണ് ആര്യ പറയുന്നത്

അതിന്റെ റീൽസ് തനിക്ക് പലരും അയച്ചുതന്നിട്ട് അതിന്റെ അർത്ഥം എന്താണെന്ന് ചോദിച്ചുവെന്നും ആ കുട്ടി ചെയ്ത എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലയെന്നും അല്ലെങ്കിൽ ഞാൻ ചെയ്ത എന്ത് തെറ്റാണ് ആ കുട്ടി ചെയ്തതെന്ന് തനിക്ക് അറിയില്ല. ആ വീഡിയോക്ക് താഴെ നിരവധി കമന്റുകൾ ആണെത്തിയത്. ആര്യ പണ്ട് ഭർത്താവിനെ ചതിച്ച് വേറൊരുത്തന്റെ കൂടെ പോയതല്ലേ, അത് തന്നെയല്ലേ ജാസ്മിനും ചെയ്തത് എന്നാണ് ഒരു കമെന്റ്, എന്നാൽ ഞാനും എന്റെ ഭർത്താവും എന്ത് കാരണത്താലാണ് പിരിഞ്ഞതെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ ഭർത്താവുമായി പിരിയാനുള്ള കാരണത്തിൽ തെറ്റ് തന്റെ ഭാഗത്താണ് കൂടുതൽ എന്നും പറഞ്ഞിരുന്നു ആര്യ പറയുന്നു

ഒരു വിവാഹത്തിൽ തെറ്റ് ചെയ്യുക എന്നാൽ ചതിക്കുക മാത്രമല്ലയെന്നും എനക്ക് വേറെ കാമുകൻ ഉണ്ടെന്നൊക്കെ ആൾക്കാർ ചിന്തിച്ചു, ഞാനോ എന്റെ മുൻ ഭർത്താവോ ഇങ്ങനെ പറഞ്ഞിട്ടില്ല, തങ്ങൾ വേർപിരിയാനുള്ള കാരണങ്ങൾ ഞങ്ങൾക്ക് കൃത്യമായി അറിയാ൦. തങ്ങളുടെ വിവാഹമോചനത്തിന്റെ 2 വർഷം കഴിഞ്ഞാണ് ഞാൻ മറ്റൊരു റിലേഷനിലേക്ക് കടക്കുന്നത്, തന്റെ മുൻ ഭർതൃസഹോദരി മുഖേനയാണ് രണ്ടാമത്തെ പങ്കാളിയെ പരിചയപ്പെടുന്നത്, ദുബായിൽ അദ്ദേഹത്തിന്റെ കമ്പനിയുടെ ഒരു പരിപാടിക്ക് വേണ്ടി ഗസ്റ്റ് ആയി വരാനാണ് വളിച്ചത്. അങ്ങനെയാണ് തങ്ങൾ സംസാരിച്ച് തുടങ്ങിയത്. പിന്നട് നല്ല സുഹൃത്തുക്കളായെന്നും അത് കഴിഞ്ഞിട്ടാണ് ഒരു റിലേഷൻഷിപ്പിലേക്ക് പോയതെന്നും നടി പറയുന്നു.











