ചില സ്ത്രീകളുടെ നോട്ടവും, പെരുമാറ്റവും കാണുമ്പോൾ പുരുഷന്മാർക്ക് അറിയാൻ കഴിയും അവർ വളയുമെന്ന്! സ്ത്രീകൾ ബോൾഡായിരിക്കണം, മനോജ് കുമാർ 

കുടുംബ പ്രേഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് നടൻ മനോജ് കുമാറും നടി ബീന ആന്റണിയും, ഇപ്പോൾ നടിമാർക്ക് നേരിടേണ്ടി വരുന്ന ചില ദുരനുഭവങ്ങളെ കുറിച്ച് തുറന്നു മനോജ് കുമാർ, സ്ത്രീകളുടെ നോട്ടവും പെരുമാറ്റവും കാണുമ്പോൾ പുരുഷന്മാർക്ക് മനസിലാകും അവർ വളയുമോ ഇല്ലയോ എന്ന്. അതുകൊണ്ടു സ്ത്രീകൾ എപ്പോളും ബോൾഡായി  തന്നെ ഇരിക്കണം. ഒരു സ്ത്രീ നോക്കുന്ന നോട്ടത്തിൽ തന്നെ പവർ ഫുൾ ആയിരിക്കണം. മലയാള സിനിമയിൽ ഒരു ഇൻസിഡന്റ് നടന്നപ്പോളാണ് ഹേമ കമ്മറ്റി പുറത്തുവന്നത്.

ഈ  മേഖലയിൽ ഞാനും, എന്റെ ഭാര്യയും അഭിനേതാക്കളാണ്.ഞാൻ നേരത്തെ സ്ത്രീകളോട് ബഹുമാനം ഉള്ള ആളാണ്, അതെന്റെ ഭാര്യ തന്നെ പലരോടും പറഞ്ഞിട്ടുണ്ട് ,അമ്മയും സഹോദരിയും പിന്നെ ഭാര്യയുമൊക്കെ ഉള്ളത് കൊണ്ട് എന്നും സ്ത്രീകളോട് ബഹുമാനം മാത്രമേ എനിക്ക് തോന്നിയിട്ടുള്ളു. എല്ലാ മേഖലയിലും പുരുഷന്മാരില്‍ പ്രേമരോഗികളും ഞരമ്പുരോഗികളുമൊക്കെ ഉണ്ട്. പക്ഷേ സിനിമാക്കാരെ എറിയാന്‍ പലര്‍ക്കും താല്‍പര്യം കൂടുതലാണ്. നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പലരും ഉന്നയിച്ചിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ശ്രദ്ധിക്കണം.

പിന്നെ സ്ത്രീകളോടാണെങ്കിലും പുരുഷന്മാരോടാണെങ്കിലും എനിക്ക് പറയാനുള്ളത് നിങ്ങള്‍ മാന്യമായി ജീവിക്കുക എന്നതാണ്. വേണ്ടാത്ത ചിന്തകളിലേക്ക് പോകരുത്. അപ്പോള്‍ പിന്നെ മനസമാധാനം ഉണ്ടാവും. വര്‍ക്ക് ചെയ്യുന്ന സഹോദരിമാരോട് പറയാനുള്ളത് നിങ്ങള്‍ ബോള്‍ഡായി നില്‍ക്കണമെന്നാണ്, മനോജ് കുമാർ പറയുന്നു.