
തുടരെ തുടരെ സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടി മഞ്ജു വാര്യർ. മലയാള സിനിമയ്ക്കപ്പുറത്തേക്ക് ഇന്ന് മഞ്ജു വാര്യരുടെ ജനപ്രീതി തമിഴിലേക്കും വളർന്നു. മഞ്ജുവാരിയർ ഇപ്പോൾ തമിഴകത്തെ സൂപ്പർസ്റ്റാറുകളായ ധനുഷ് , അജിത് , ഇപ്പോൾ തലൈവർ രജിനികാന്തിനൊപ്പവും അഭിനയിച്ചുകഴിഞ്ഞു .
രജനികാന്ത് നായകൻ ആകുന്ന ‘വേട്ടയാനാ’ണ് നടിയുടെ ഏറ്റവും പുതിയ തമിഴ് സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിൽ ആണ് ഇപ്പോൾ മഞ്ജു വാര്യർ.
എന്നാലിപ്പോൾ ചർച്ചയാകുന്നത് ‘വേട്ടയാൻ’ അല്ല. മഞ്ജു വാര്യരുടെ അടുത്ത തമിഴ് ചിത്രമാണ്. അതിനൊരു കാരണവുമുണ്ട്. എന്തെന്നാൽ ആ ചിത്രത്തിൽ നായകൻ ആയെത്തുക സാക്ഷാൽ ദളപതി വിജയ് ആയിരിക്കും. മഞ്ജു വാര്യർ അഭിനയിക്കാൻ പോകുന്ന അടുത്ത തമിഴ് ചിത്രം നായകൻ ‘വിജയ്’ ക്കൊപ്പമാണെന്നുള്ള ചെറിയൊരു സൂചന ഇപ്പോൾ മഞ്ജു വാര്യരുടെ വായിൽ നിന്ന് തന്നെ വീണിരിക്കുകയാണ്. അതേപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച വിഷയം.
ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടിയിപ്പോൾ ഉള്ളത്. പ്രൊമോഷൻ പരിപാടികൾക്കിടയിൽ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് കൂടി സൂചന നൽകിയിരിക്കുകയാണ് മഞ്ജു വാര്യർ. അജിത് കുമാർ നായകൻ ആയെത്തിയ ‘തുനിവ്’ ആണ് മഞ്ജു വാര്യർ അഭിനയിച്ച് തൊട്ടു മുമ്പിറങ്ങിയ തമിഴ് ചിത്രം. ചിത്രം സംവിധാനം ചെയ്തത് എച്ച് വിനോദ് ആണ്. ഈ ചിത്രത്തിൽ കൺമണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചത്.

തുനിവിനെക്കുറിച്ച് സംസാരിക്കവെയാണ് നടി തന്റെ പുതിയ സിനിമകളെപ്പറ്റിയുള്ള ചില സൂചനകൾ ഇപ്പോൾ നൽകിയിരിക്കുന്നത്. തുനിവിൽ താരതമ്യേന വലിയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല മഞ്ജു വാര്യരുടേത്. ഒരു സീനിൽ താനഭിനയിച്ചത് ശരിയാകാത്തതിനാൽ സംവിധായകൻ എച്ച് വിനോദിനോട് ഒരു ഷോട്ട് കൂടെ എടുക്കണോ എന്ന് താൻ ചോദിക്കുമായിരുന്നു. എന്നാൽ തന്നിൽ നിന്ന് എന്താണ് വേണ്ടതെന്നതിൽ അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ഈ സിനിമയ്ക്ക് ഈ ലെവലിലുള്ള പെർഫോമൻസ് മതി എന്ന് അദ്ദേഹം പറഞ്ഞു. ഒരു തമാശ രീതിയിലാണ് അദ്ദേഹമത് ഉദ്ദേശിച്ചത്. എന്നാൽ പക്ഷെ ചില പ്രത്യേക തരം സിനിമകൾ ചെയ്യുമ്പോൾ തന്റെ ശ്രദ്ധ എവിടെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തത അത് കാണിച്ച് തന്നു എന്നുംമഞ്ഞു വാര്യ പറയുന്നു.
തന്റെ അടുത്ത പ്രൊജക്ടിൽ പെർഫോമൻസിന് പ്രാധാന്യമുള്ള കഥാപാത്രം തനിക്ക് നൽകുമെന്ന് അന്ന് എച്ച് വിനോദ് ഉറപ്പ് നൽകിയെന്നും മഞ്ജു വാര്യർ പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ എച്ച് വിനോദിന്റെ അടുത്ത പടത്തിൽ മഞ്ജു വാരിയർ ഉണ്ട് എന്ന ധ്വനി കൂടി ഇതിനില്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
എച്ച് വിനോദിന്റെ അടുത്ത ചിത്രം ‘ദളപതി 69’ ആണ്. ചിത്രത്തിൽ നായകൻ ആയെത്തുന്നത് വിജയ് ആണ്. ഈ ചിത്രം വിജയുടെ സിനിമ കരിയറിലെ അവസാന ചിത്രം ആണ്. ഈ ചിത്രത്തിൽ അഭിനയിക്കുന്നതോട് കൂടി ശിഷ്ടകാലം മുഴുവൻ സമയ-രാഷ്ട്രീയ പ്രവർത്തകൻ ആയി മാറാൻ ആണ് വിജയുടെ നീക്കം. സിനിമ അഭിനയം വിട്ട് രാഷ്ട്രീയത്തിലേക്ക് വിജയ് പോകുമ്പോൾ അതിൽ രാജ്യമെമ്പാടുമുള്ള വിജയ് ആരാധകർക്ക് നിരാശയുണ്ട്. എന്നാൽ പക്ഷെ വിജയുടെ അവസാന ചിത്രത്തിൽ മഞ്ജു വാര്യർ നായികയാകുമെന്ന് പ്രതീക്ഷിച്ച് സന്തോഷിക്കുകയാണ് മഞ്ജു വാര്യരുടെ ആരാധകർ.
ദളപതി 69’നെപ്പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ പുറത്തു വന്നിട്ടില്ല. ദളപതി 69 ന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിശങ്കറാണെന്ന് മാത്രമാണ് ഒടുവിൽ പുറത്ത് വന്ന വിവരം. ചിത്രത്തിൽ വേഷമിടുന്ന അഭിനേതാക്കളെക്കുറിച്ചോ മറ്റ് ടെക്നീഷ്യൻസിനെക്കുറിച്ചോയുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാത്രമല്ല ചിത്രത്തിൽ മഞ്ജു വാര്യർ നായിക ആണോ അതോ നടിയ്ക്ക് ക്യാരക്ടർ റോൾ ആണോ അതുമറിയില്ല. ഒന്നിലും ഒരു സ്ഥിരീകരണവും വന്നിട്ടില്ല. മഞ്ജു വാര്യരുടെ അഭിമുഖം പുറത്തു വന്നതിനു പിന്നാലെ മഞ്ജു വാര്യർ വിജയ് ചിത്രത്തിൽ വിജയുടെ നായികയാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
രജിനികാന്ത്, അജിത്ത്, ധനുഷ് എന്നീ തമിഴിലെ സൂപ്പർതാരങ്ങൾക്കൊപ്പം ഇതിനകം മഞ്ജു വാര്യർ അഭിനയിച്ച് കഴിഞ്ഞു. ഇനി വിജയ്ക്കൊപ്പം നടി നായികയായെത്തിയാൽ തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളായി മഞ്ജു വാര്യർ മാറുമെന്നതിലും സംശയമില്ല. മലയാളത്തിൽ സജീവമായിരുന്ന സമയത്ത് അതായത് നടിയുടെ കരിയറിലെ തുടക്ക കാലത്ത് തമിഴിൽ നിന്നും മഞ്ജു വാര്യറിന് നിരവധി അവസരങ്ങൾ വന്നതാണ്. ‘കണ്ടു കൊണ്ടെയ്ൻ കണ്ടുകൊണ്ടെയ്ൻ’ എന്ന സിനിമയിൽ ഐശ്വര്യ റായ് ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെയാണ്. എന്നാൽ പക്ഷെ വ്യക്തിപരമയാ ചില കാരണങ്ങളാൽ നടി ഈ സിനിമ ചെയ്തില്ല. അതുപോലെ തന്നെ മലയാളത്തിൽ ഹിറ്റായി മാറിയ ‘സമ്മർ ഇൻ ബത്ലഹേം’ എന്ന ചിത്രം ആദ്യം ഷൂട്ട് ചെയ്യാനിരുന്നത് തമിഴിലാണ്. പിന്നീട് ഈ പ്രൊജക്ട് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഇത് ചില സാങ്കേതിക കാരണങ്ങളാൽ മുടങ്ങി പോകുകയായിരുന്നു. ഈ സിനിമകളുടെ ഒക്കെ വിധി മറ്റൊന്നായിരുന്നു.
ഈ സിനിമകൾ മഞ്ജു വാര്യർ നായികയായി എത്തിയിരുന്നെങ്കിൽ വർഷങ്ങൾക്ക് മുന്നേ തമിഴിലും തന്റെ സാന്നിധ്യം അരക്കിട്ടുറപ്പിച്ചേനെ മഞ്ജു . തമിഴ് നാട്ടിൽ ജനിച്ച് വളർന്നവർ ആണെങ്കിൽ പോലും തമിഴകത്തെ ഇപ്പോഴത്തെ മുൻനിര നായികമാരിൽ പലരും സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നവരല്ല. എന്നാൽ നാഗർകോവിലിൽ ജനിച്ച് വളർന്ന മഞ്ജു വാര്യർക്ക് തമിഴ് ഒഴുക്കോടെ സംസാരിക്കാനാകുന്നുണ്ട്. ഇത് നടിക്ക് തമിഴ് സിനിമാ രംഗത്ത് ഏറെ ഗുണം ചെയ്യുന്നുമുണ്ട്.
മാത്രമല്ല താര ജാഡകൾ ഒന്നുമില്ലാതെ സിനിമാ പ്രൊമോഷൻ ഇവന്റുകൾക്ക് മടി കൂടാതെ എത്തുന്നതും നിർമാതാക്കൾക്ക് മഞ്ജു വാര്യരെ പ്രിയങ്കരിയാക്കി മാറ്റുന്നു. അതേസമയം മലയാളത്തിന് പുറമെ തമിഴിൽ മികച്ച സിനിമകളുടെ താരം കൂടിയാണ് ഇന്ന് മഞ്ജു വാര്യർ. അതുകൊണ്ട് തന്റെ തമിഴ് സിനിമാപ്രേമികൾക്കിടയിലും മഞ്ജു വാര്യർ തെന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു.
ജയ് ഭീമിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യൻ ഒരുങ്ങുകയാണ്. സൂപ്പർതാരം രജിനികാന്തിനൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാനു വേട്ടയാൻ. രജിനി കാന്തിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. അടുത്ത മാസം ഒക്ടോബർ 10 ന് രജനികാന്ത് ചിത്രം വേട്ടെയാൻ റിലീസ് ചെയ്യും. വിടുതലൈ 2, മിസ്റ്റർ എക്സ് എന്നിവയാണ് പ്രഖ്യാപിച്ചിരിക്കുന്ന മഞ്ജു വാര്യരുടെ അടുത്ത തമിഴ് സിനിമകൾ. വിജയ് സേതുപതിയാണ് വിടുതലൈ 2 വിലെ നായകൻ. മിസ്റ്റർ എക്സിൽ ആര്യയും ഗൗതം കാർത്തിക്കുമാണ് നായകൻമാർ. മലയാളത്തിൽ മോഹനലാ ചിത്രം എമ്പുരാനാണ് അണിയറയിൽ ഒരുങ്ങുന്ന മഞ്ജു വാര്യർ സിനിമ. മഞ്ജു വാര്യർ അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ മലയാളം സിനിമ ഫൂട്ടേജ് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മഞ്ജുവിന്റെ വരാനിരിക്കുന്ന സിനിമൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.











