ഒരു കൊടുങ്കാറ്റിനും ബന്ധത്തെ തകർക്കാൻ പറ്റില്ല; വിവാദ താരങ്ങൾ ഒന്നിച്ച്  ബിഗ്ഗ്‌ബോസിലേക്ക് 

തമിഴ് മേഖലയിൽ വലിയ രീതിയിലുള്ള വിവാദങ്ങളിൽ അകപ്പെട്ട താരങ്ങളാണ് സീരിയൽ താരം അൻഷിദയും അർണവും. ഇരുവരും തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്ന ആരോപണവുമായി അര്ണവിന്റെ ഭാര്യ നടി ദിവ്യ ശ്രീധർ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് തമിഴിന്റെ എട്ടാം സീസൺ തുടങ്ങിയപ്പോൾ മത്സരാര്ഥികളായി എത്തിയിരിക്കുകയാണ് അൻഷിദയും അർണവും . ‘കൂടെവിടെ’ എന്ന മലയാളം സീരിയലിലൂടെയും മലയാളം ടെലിവിഷൻ പ്രേമികൾക്ക് സുപരിചിതയാണ് അൻഷിദ.

‘ചെല്ലമ്മ’ എന്ന സീരിയൽ ചെയ്യവെയാണ് ഇരുവരും സൗഹൃദത്തിലായത്. ഇരുവരും പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ താനും അർണവും അടുത്ത സുഹൃത്തുക്കളാണെന്നാണ് അൻഷിത പറയുന്നത്. ​ബി​ഗ് ബോസിലേക്ക് പോകുന്നതിന് കുറച്ച് ദിവസങ്ങൾ‌ക്ക് മുമ്പ് നടന്റെ കൈ പിടിച്ചുള്ള ഫോട്ടോ അൻഷിത ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു. ഒരു കൊടുങ്കാറ്റിനും നമ്മുടെ ബന്ധത്തിന്റെ അടിത്തറ ഇളക്കാൻ പറ്റില്ലെന്നും ഫോട്ടോയ്ക്കൊപ്പം നടി കുറിച്ചു.

ഗോസിപ്പുകൾക്ക് വിരാമമിടാൻ പറ്റില്ല. നെ​ഗറ്റീവായി പത്ത് പേർ സംസാരിച്ചാലേ മറുവശത്ത് വളരെ നന്നായി പോസിറ്റീവായി നമുക്ക് ജീവിക്കാൻ പറ്റൂയെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ പോയി ഇടപെടരുതെന്നാണ് ഞാനെപ്പോഴും പറയാറുള്ളത്. അറിയാത്ത കാര്യങ്ങളിൽ തലയിടരുതെന്നും കുറച്ച് മാസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ അൻഷിത പറഞ്ഞിട്ടുണ്ട്.

അതേമസമയം ഗുരുതരമായ ആരോപണങ്ങളായിരുന്നു അര്ണവിനും അൻഷിതയ്ക്കുമെതിരെ അര്ണവിന്റെ ഭാര്യ ദിവ്യ ശ്രീധർ ഉന്നയിച്ചത്. ഗാര്‍ഹിക പീഡനം, ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം, അവിഹിത ബന്ധം എന്നിവയാണ് ദിവ്യ അര്‍ണവിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍. തമിഴ് സീരിയൽ താരമായ അർണവുമായി അനിഷിത പ്രണയത്തിലാണ് എന്നായിരുന്നു ദിവ്യ ശ്രീധർ വെളിപ്പെടുത്തിയത്. ആ സമയത്ത് ദിവ്യ ഗർഭിണിയും ആയിരുന്നു. ഗർഭിണിയായ തന്നെ ഭർത്താവ് തിരിഞ്ഞു നോക്കിയില്ല എന്നും തന്നെ ഒഴിവാക്കാനും അൻഷിദയെ  വിവാഹം കഴിക്കാനുമാണ് ഭര്‍ത്താവിന്റെ ശ്രമമെന്നും എല്ലാത്തിനും കാരണക്കാരി അൻഷിദ ആണ് എന്നും  ദിവ്യ ആരോപിച്ചു.

‘ഷൂട്ടിങ് സെറ്റിലെത്തി അൻഷിദയുമായി താന്‍ സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ എന്ന ബോട്ടില്‍ കൊണ്ട് അടിച്ചുവെന്നും ദിവ്യ പറഞ്ഞിരുന്നു .  അര്‍ണവ് മുസ്ലിം ആണ്. വിവാഹത്തിനായി താന്‍ മതം മാറി. അതിനെല്ലാം ശേഷമാണ് തന്നെ ഒഴിവാക്കുന്നതെന്നും ദിവ്യ ആരോപിച്ചിരുന്നു. കൂടാതെ അർണവ് പണത്തിന് വേണ്ടി സ്ത്രീകളുമായും പുരുഷൻമാരുമായും ബന്ധം വെച്ചെന്നും ഇവരെയെല്ലാം പണത്തിന് വേണ്ടി ഉപയോ​ഗിച്ചെന്നും ദിവ്യ ആരോപിച്ചു. ജസ്റ്റിൻ എന്ന യുവാവിനെ അർണവ് പ്രണയം നടിച്ച് വഞ്ചിച്ചെന്നും ഈ ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തെന്നും ദിവ്യ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ചില മെസേജുകളുടെ സ്ക്രീൻ ഷോട്ടും കോൾ റെക്കോഡുകളും ദിവ്യ പുറത്ത് വിട്ടു. കുറച്ച് നാൾ ഈ വിവാദം നീണ്ട് നിന്നെങ്കിലും പതിയെ കെട്ടടങ്ങി.

തമിഴ് നാട്ടിലും കേരളത്തിലും ഒരുപോലെ വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു എങ്കിലും ആദ്യം ഈ വിഷയത്തിൽ താരം ഒരു ഔദ്യോഗിക വിശദീകരണം നടത്തിരുന്നില്ല. എന്നാൽ പിന്നീട് ഇത്തരം ആരോപണങ്ങലക്കെല്ലാം മറുപടിയുമായി അൻഷിദയും അർണവും രംഗത്തെത്തുകയും ചെയ്തു. ദിവ്യയുടെ ആരോപണം അർണവ് നിഷേധിച്ചു. ആദ്യ വിവാഹ ബന്ധത്തിൽ മകളുള്ള കാര്യം ദിവ്യ മറച്ച് വെച്ചെന്നാണ് അർണവ് ഉന്നയിച്ച വാദം. അർണവിൽ രണ്ടാമതൊരു കുഞ്ഞ് കൂടെ ദിവ്യ ശ്രീധറിനുണ്ട്. രണ്ട് പേരും ഇന്ന് പിരിഞ്ഞ് കഴിയുകയാണ്.

എന്നാൽ വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങൾ അർണവിന്റെ പ്രതിച്ഛായ തകർത്തു. ഭാര്യയായ നടി ദിവ്യ ശ്രീധർ ഉന്നയിച്ച ആരോപണമാണ് ഇതിന് കാരണമായത്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായവരാണ് ദിവ്യയും അർണവും. തമിഴ് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതനാണ് അർണവ്. 2014 ൽ ‘ശക്തി’ എന്ന സീരിയലിൽ ചെയ്ത വില്ലൻ വേഷത്തിലൂടെയാണ് അർണവ് ശ്രദ്ധ നേടുന്നത്. പിന്നീട് നായക നടനായും അർണവ് ജനപ്രീതി നേടി.

ഏതായാലും വിവാദ താരങ്ങൾ ഒരുമിച്ച് ബിഗ്ഗ്‌ബോസിലേക്ക് എത്തിയതോടെ തുടർന്ന് എന്താകുമെന്ന് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം ബിഗ്ഗ്‌ബോസ് മലയാളം പോലെ തന്നെ ബി​ഗ് ബോസ് തമിഴിനും നിരവധി ആരാധകരുണ്ട്. കാത്തിരിപ്പിനൊടുവിൽ ബി​ഗ് ബോസ് തമിഴ് എട്ടാം സീസണിന് ഇപ്പോൾ തുടക്കമായിരിക്കുകയാണ്. ഏറെ പുതുമകളോടെയാണ് ഇത്തവണത്തെ സീസൺ പ്രേക്ഷകരിലേക്കെത്തുന്നത്. വിജയ് സേതുപതിയാണ് എട്ടാം സീസണിലെ അവതാരകൻ.

എന്നും പുതിയമാറ്റങ്ങൾ പരീക്ഷിക്കുന്ന ബിഗ്ഗ്‌ബോസ് വീട്ടിൽ ഇത്തവണയും വീട് രണ്ടായി പിരിച്ചാണ് സെറ്റിട്ടിരിക്കുന്നത് . ഒരു ഭാഗം അല്‍പ്പം ആഢംബരം കൂടിയതും. മറ്റൊരു ഭാഗം സാധാരണ ഭാഗവും. ഇത്തവണ സ്ത്രീകള്‍ പുരുഷന്മാര്‍ എന്നിങ്ങനെ പിരിഞ്ഞാണ് മത്സരങ്ങള്‍ നടക്കുക. അദ്യദിവസം ഏത് ഭാഗം തിരഞ്ഞെടുക്കണം എന്നതില്‍ തന്നെ മത്സരം മുറുകിയിട്ടുണ്ട്. ഒപ്പം ആദ്യ ദിനത്തില്‍ 24 മണിക്കൂറില്‍ ഒരാള്‍ എലിമിനേറ്റാകും എന്ന മുന്നറിയിപ്പും എത്തിയിട്ടുണ്ട്. എന്തായാലും ഇത്തവണ തമിഴ് ബിഗ് ബോസ് ചൂട് പിടിക്കും എന്ന് ഉറപ്പ്. വിജയ് സേതുപതിയുടെ അവതരണം ഇതിനകം ശ്രദ്ധ നേടിയിട്ടുമുണ്ട്. പ്രശസ്ത തമിഴ് റാപ്പര്‍ അറിവിന്‍റെ പുതിയ ബിഗ് ബോസ് ഷോ ഗാനത്തോടെയാണ് ഷോ ആരംഭിച്ചത്.

മാത്രമല്ല പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥികളാണ് ഇത്തവണ വന്നിരിക്കുന്നത്. ഇത്തവണ 18 മത്സരാര്‍ത്ഥികളാണ് തമിഴ് ബിഗ് ബോസില്‍ ഉള്ളത്. ഇതില്‍ നിര്‍മ്മാതാവും യൂട്യൂബറുമായ രവീന്ദ്രര്‍. മഹാരാജ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ മകളുടെ വേഷം ചെയ്ത് ശ്രദ്ധേയായ സന്‍ചന, ഇന്‍ഫ്ലുവെന്‍ര്‍ ദര്‍ശന ഗുപ്ത, നടന്‍ സത്യ, ആങ്കര്‍ ദീപക്ക്, ഡ‍ാന്‍സര്‍ സുമിത, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍ ഗാന ജെഫ്രി, ആര്‍ജെ ആനന്തി, നടന്‍ രഞ്ജിത്ത്, പവിത്ര, തരിക്ഷിക, സീരിയല്‍ താരങ്ങള്‍ ആറവ്, അന്‍ഷിദ, വിജെ വിശാല്‍, മുത്തുകുമാര്‍, ജാക്വലിന്‍, സൗന്ദര്യ, അരുണ്‍ പ്രസാദ് എന്നിവരാണ് ഇത്തവണത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍. ഇത്തവണ ബിഗ്ഗ്‌ബോസ് വീട് രണ്ടായി പിരിച്ചാണ് ഉള്ളത്. ഒരു ഭാഗം അല്‍പ്പം ആഢംബരം കൂടിയതും. മറ്റൊരു ഭാഗം സാധാരണ ഭാഗവും. ഇത്തവണ സ്ത്രീകള്‍ പുരുഷന്മാര്‍ എന്നിങ്ങനെ പിരിഞ്ഞാണ് മത്സരങ്ങള്‍ നടക്കുക. അദ്യദിവസം ഏത് ഭാഗം തിരഞ്ഞെടുക്കണം എന്നതില്‍ തന്നെ മത്സരം മുറുകിയിട്ടുണ്ട്. ഒപ്പം ആദ്യ ദിനത്തില്‍ 24 മണിക്കൂറില്‍ ഒരാള്‍ എലിമിനേറ്റാകും എന്ന മുന്നറിയിപ്പും എത്തിയിട്ടുണ്ട്. എന്തായാലും ഇത്തവണ തമിഴ് ബിഗ് ബോസ് ചൂട് പിടിക്കും എന്ന് ഉറപ്പ്. വിജയ് സേതുപതിയുടെ അവതരണം ഇതിനകം ശ്രദ്ധ നേടിയിട്ടുമുണ്ട്.