വാനമ്പാടി സീരിയൽ നടൻ സായി കിരൺ രണ്ടാമതും വിവാഹിതനാകുന്നു; വധു സീരിയൽ നടി 

വാനമ്പാടി എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടനാണ് സായ് കിരണ്‍. നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

നാല്‍പ്പത്തിയാറുകാരനായ സായ് കിരണ്‍ നേരത്തെ വിവാഹിതനായിരുന്നു. സോഫ്ട്‍വെയർ സ്പെഷ്യലിസ്റ്റായ വൈഷ്ണവിയായിരുന്നു കിരണിന്റെ ആദ്യഭാര്യ, ഇരുവർക്കും ഒരു മകളുണ്ട്. എന്നാൽ ഇരുവരും പിന്നീട് വേർപിരിഞ്ഞു .

തെലുങ്ക് സീരിയല്‍ നടി ശ്രാവന്തിയാണ് ഇപ്പോഴത്തെ വധു. ‘നീയും ഞാനും ചേരുമ്പോള്‍, എന്നന്നേക്കുമായി’ എന്ന് പറഞ്ഞാണ് ശ്രാവന്തി നിശ്ചയത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടത്. വിവാഹ നിശ്ചയം കഴിഞ്ഞു എന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

നടൻ സായി കിരണ്‍ വീണ്ടും വിവാഹിതനാകുന്നതിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെ പുറത്തു വന്ന ചില ചിത്രങ്ങളിലൂടെയാണ് നടന്‍ വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന വാര്‍ത്ത പുറംലോകം അറിയുന്നത്.

‘നീയും+ഞാനും = എന്നന്നേക്കും…’ എന്ന ക്യാപ്ഷനില്‍ സായി കിരണിന്റെ വധു ശ്രാവന്തിയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മാത്രമല്ല തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും താരങ്ങള്‍ സൂചിപ്പിച്ചിരുന്നു. തെലുങ്ക് സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ശ്രാവന്തിയാണ് സായി കിരണിന്റെ വധുവാകാന്‍ പോകുന്നത്. എന്നാൽ പക്ഷെ ഇരുവരും തമ്മിലെ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.

ഒരുമിച്ച് അഭിനയിക്കുമ്പോഴുള്ള ഇഷ്ടമാണോ വിവാഹത്തിലേക്ക് എത്തിയതെന്ന് ചോദിക്കുകയാണ് ആരാധകര്‍. തെലുങ്ക് സിനിമകളിലും സീരിയലുകളിലും സജീവമായ നടന്‍ വാനമ്പാടിയിലെ മോഹന്‍ കുമാര്‍ എന്ന ഗായകനായ നായകനായി എത്തി മലയാളികളുടെ മുഴുവന്‍ സ്‌നേഹവും നേടിയതാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടന്‍ പങ്കുവയ്ക്കുന്ന കോമിക് റീലുകള്‍ എല്ലാം പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. വിവാഹ നിശ്ചയം കഴിഞ്ഞു എന്ന പോസ്റ്റും ആദ്യം അതുപോലൊരു കോമഡിയാണെന്നാണ് ആരാധകര്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ആശംസകളുമായി സെലിബ്രിറ്റികള്‍ എത്തിയതോടെയാണ് ആരാധകരും വിശ്വസിച്ചത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോസ് പുറത്തു വിട്ടതിന് പിന്നാലെ താരങ്ങള്‍ക്ക് ആശംസകളുമായിട്ട് എത്തുകയാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും സഹപ്രവർത്തകരും.

തന്റെ പ്രിയപ്പെട്ട നായകനും ഭാവി വധുവിനും ആശംസകള്‍ അറിയിച്ച് സുചിത്ര ചന്തു സോഷ്യല്‍ മീഡിയയില്‍ എത്തി. ചന്ദ്ര ലക്ഷ്മണ്‍, അമൃത നായര്‍,  പ്രീതി ശര്‍മ, സുചിത്ര നായര്‍, രക്ഷ തുടങ്ങിയ നിരവധി ടെലിവിഷന്‍ താരങ്ങളും കമന്റില്‍ സായ് കിരണിനും ശ്രാവന്തിയ്ക്കും ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.

അതേസമയം  സോഫ്റ്റ്വെയര്‍ സ്‌പെഷലിസ്റ്റായ വൈഷ്ണവിയുമായി 2010 ലാണ് സായി കിരൺ ആദ്യം വിവാഹിതനാകുന്നത്. ഈ വിവാഹം ടെലിവിഷൻ  ചാനലുകള്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഈ ബന്ധത്തില്‍ നടന് അനൗഷ്‌ക എന്നൊരു മകളും ഉണ്ട്. പിന്നീട് സായി കിരൺ വൈഷ്ണവിയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.

വൈഷ്ണവിയെ കെട്ടുന്നതിന്  മുന്‍പ് സായി കിരൺ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ  ഒരുങ്ങിയിരുന്നെങ്കിലും ആ ബന്ധം നടക്കാതെ പോവുകയായിരുന്നു. ഒരു നടിയും ആയിട്ടാണ് സായി കിരണിന്റെ വിവാഹം ഉറപ്പിച്ചതെങ്കിലും അവരുടെ ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു.

നുവ്വെ കാവല്ലി’എന്ന ചിത്രത്തില്‍ സഹതാരമായി അഭിനയിച്ചുകൊണ്ടാണ് സായ് കിരണിന്റെ അഭിനയാരങ്ങേറ്റം. തുടര്‍ന്ന് പ്രേമിച്ചു, സട്ട പോലുള്ള നിരവധി തെലുങ്ക് സിനിമകളുടെ ഭാഗമായി. ടെലിവിഷനില്‍ സജീവമാകുന്നതിനു മുന്‍പ് സായി കൃഷ്ണ തെലുങ്ക് സിനിമയില്‍ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ സായ് കിരണിന് അംഗീകാരങ്ങളും പ്രശംസകളും ലഭിച്ചത് സീരിയല്‍ ലോകത്തേക്ക് കടന്നതിന് ശേഷമാണ്. 2000 ല്‍ അഭിനയത്തിലെത്തിയ താരം ഇതിനകം നിരവധി സിനിമകളില്‍ നായകനായും സ്വഭാവ വേഷങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ സീരിയല്‍ നടനായിട്ടാണ് അറിയപ്പെടുന്നതെങ്കിലും തെലുങ്ക് നാട്ടിലെ പ്രമുഖ താരപുത്രനാണ് സായി കിരണ്‍. പ്രശസ്ത ഗായകന്‍ വി രാമകൃഷ്ണയുടെ മകനാണ് സായി കൃഷ്ണ. തെലുങ്കില്‍ അയ്യായിരത്തില്‍ അധികം പാട്ടുകള്‍ പാടിയ പ്രശസ്ത ഗായകന്‍ ആണ് വി രാമകൃഷ്ണ.