
ബാല ,കോകില കോംബോ മലയാളികൾക്ക് ഇപ്പോൾ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. ഏറെ നാളുകൾക്കുശേഷം അതീവ സന്തോഷത്തോടെയും ,തൃപ്തിയോടെയും പൊങ്കൽ ആഘോഷിക്കുന്ന നടൻ ബാലയെയാണ് ബാല കോകില എന്ന യുട്യൂബ് ചാനലിലെ പുതിയ വീഡിയോയിൽ ആരാധകർക്ക് കാണാൻ കഴിഞ്ഞത്.ഇത്തവണത്തെ പൊങ്കൽ നടന് വളരെ സ്പെഷ്യലാണ്. കാരണം വിവാഹത്തിനുശേഷമുള്ള ആദ്യ പൊങ്കലാണ്. അതും പുതിയ വീട്ടിൽ. വൈക്കത്തെ വീട്ടിൽ കോകിലയ്ക്കൊപ്പം പൊങ്കൽ ഗംഭീരമായി ആഘോഷിച്ചതിന്റെ വീഡിയോയാണ് ബാല യുട്യൂബ് ചാനലിൽ പങ്കിട്ടിരിക്കുന്നത്. പൊങ്കൽ ആശംസ നേർന്ന് കൊണ്ട് ഇൻട്രോ പറഞ്ഞത് കോകില തന്നെയാണ്.വീടിന്റെ ഗേറ്റിന് മുന്നിൽ കോലം വരച്ചുകൊണ്ടാണ് പൊങ്കൽ ആഘോഷം ഇരുവരും തുടങ്ങിയത്. നിമിഷ നേരം കൊണ്ടാണ് കോകിക പൊങ്കൽ സ്പെഷ്യൽ കോലം വരച്ചത്.

ഭാര്യ പ്രൊഫഷണൽസിനെപ്പോലെ കോലം വരയ്ക്കുന്നത് ബാലയും അതിശയത്തോടെയാണ് നോക്കി നിന്നത്. പൊങ്കൽ പാന, കരിമ്പ്, വിളക്ക് എല്ലാം ഉൾപ്പെടുത്തിയുള്ള തീമിലായിരുന്നു കോലം. ചെറിയ പ്രായം മുതൽ ചെയ്ത് തുടങ്ങിയതിനാലാണ് കോലം വരയിൽ താൻ എക്സ്പേർട്ടായതെന്ന് കോകില പറയുന്നുമുണ്ട്. വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ പൊങ്കലാണ്. അതുകൊണ്ട് തന്നെ വളരെ സ്പെഷ്യലുമാണെന്ന് പറഞ്ഞാണ് ബാല വ്ലോഗിൽ സംസാരിച്ച് തുടങ്ങിയത്. മുറ്റത്ത് കൂട്ടിയ അടുപ്പിൽ തീ പകർന്ന് ഭാര്യ കോകിലയ്ക്കൊപ്പം ചേർന്ന് മൺപാന അടുപ്പിൽ വെച്ച് ബാല പാൽ പകർന്നു. മുറ്റത്ത് കൂട്ടിയ അടുപ്പിൽ ചക്കര പൊങ്കൽ പാകം ചെയ്തതും കോകില തന്നെയാണ്. ചക്കര പൊങ്കൽ തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണെന്നും അതിന്റെ റെസിപ്പി പിന്നീട് ഒരിക്കൽ പറഞ്ഞ് തരാമെന്നും ബാല പറയുന്നു.

എല്ലാത്തിലും ബാലയെ കൂടി ഉൾപ്പെടുത്താൻ കോകിലയും ശ്രദ്ധിച്ചു. പൊങ്കൽ ദിവസം ബാലയ്ക്ക് പ്രിയപ്പെട്ടതെല്ലാമാണ് കോകില തയ്യാറാക്കിയത്. ഉഴുന്ന് വട, വെൺ പൊങ്കൽ, സാമ്പാർ, കടല എന്നിവയെല്ലാമായിരുന്നു സ്പെഷ്യൽ, ഇരുവരുടെയും പൊങ്കൽ വീഡിയോ ആരാധകർക്കും വളരെ അധികം ഇഷ്ടപ്പെട്ടുവെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്. ബാല-കോകില കെമിസ്ട്രിയെ പുകഴ്ത്തിയാണ് ഏറെയും കമന്റുകൾ. ബാലയ്ക്ക് ഇപ്പോഴാണ് പെർഫക്ട് പാട്നറേ കിട്ടിയതെന്നും ആരാധകർ കുറിച്ചു. ബാലാ നീ വിജയിച്ചു. ഇതാണ് നിനക്ക് വിധിച്ച പെൺകുട്ടി കോകിലയുമായി നല്ല രീതിൽ ഹാപ്പിയായി ജീവിക്കൂ, ചേരേണ്ടവർ ചേർന്നപ്പോൾ ജീവിതം കളറായി. എന്നൊക്കെയാണ് ആരധകരുടെ കമെന്റുകൾ.
അതേസമയം ബാലയെപോലെ തന്നെ തമിഴിൽ നിന്നുള്ള മറ്റൊരു താരവും ഇത്തരത്തിൽ പ്രണയ വിവാഹത്തിന്റെയും പിന്നീടുള്ള വേര്പിരിയലിന്റെയും പേരിൽ ഈ കഴിഞ്ഞ വർഷം മുതൽ വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്.അത് പക്ഷെ ബന്ധം പിരിഞ്ഞിട്ടും അടി കൂടുന്നതിന്റെ പേരിൽ അല്ലെന്നു മാത്രം. പരസ്പര ബഹുമാനത്തോടെ പൊതുവേദിയിൽ പോലും പെരുമാറുന്നതിനു ആരാധകരുടെ അഭിനന്ദനം നേടുന്നത് ഗായകനും സംഗീത സംവിധായകനും നടനുമൊക്കെയായ ജി വി പ്രകാശ് കുമാറും ഭാര്യ ആയിരുന്ന അഗായിക സൈന്ധവിയുമാണ്. വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ മലേഷ്യയിൽ ജിവി പ്രകാശ് നടത്തിയ കോൺസേർട്ടിൽ സൈന്ദവി പങ്കെടുത്തിരുന്നു. ഇരുവരും ഒരുമിച്ച് പാടിയ ഡ്യൂയറ്റ് സോഷ്യൽമീഡിയയിൽ വൈറലുമായിരുന്നു.











