സീമന്ത രേഖയിൽ സിന്ദൂരവും, കഴുത്തിൽ താലിയുമണിഞ്ഞു നടി നിഷ സാരംഗ്! നടി വിവാഹിതയോ എന്ന് സോഷ്യൽ മീഡിയ 

ഉപ്പും, മുളകും എന്ന പരമ്പരയിലെ നീലു എന്ന കഥപാത്രത്തെ അവതരിപ്പിച്ച നിഷ സാരംഗിന് പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇപ്പോൾ താൻ ഡബ്ബ് ചെയ്ത ചിത്രം കാണാൻ എത്തിയ നിഷയുടെ വീഡിയോയാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. സീമന്തരേഖയിൽ സിന്ദൂരവും ,കഴുത്തിൽ താലിയും അണിഞ്ഞെത്തിയ നിഷയെ കണ്ടപ്പോൾ ചോദ്യങ്ങളുമായി മാധ്യമ പ്രവർത്തകരും, സോഷ്യൽ മീഡിയയും. ഇത്രയും നാൾ മക്കൾക്ക് വേണ്ടി ജീവിച്ചു, ഇനിയൊരു കൂട്ട് വേണമെന്ന് ഇന്റർവ്യൂവിൽ പറഞ്ഞിരുന്നല്ലോ എന്താണ് അതിനെകുറിച്ച് പറയാനുള്ളതെന്ന ചോദ്യത്തിന് നിഷ പറയുന്ന മറുപടി

ആ കുട്ടി അപ്പോൾ,അങ്ങനെ ചോദിച്ചു ഞാൻ അങ്ങനെ പറഞ്ഞു എന്നായിരുന്നു നടിയുടെ  മറുപടി. ചേച്ചി മാരീഡ് ആയി, എന്നൊക്കെ കേൾക്കുന്നു. എന്താണ് അതിനെക്കുറിച്ച് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ ചോദിക്കട്ടെ, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയാം. അത് നല്ല കാര്യം അല്ലെ. നല്ലത് എപ്പോൾ എങ്കിലും ചെയ്യാം എന്ന് വിചാരിക്കുന്നു ,അത്രേയുള്ളൂ , എപ്പോഴും നമുക്ക് ഒപ്പം എല്ലാം പങ്കുവയ്ക്കാൻ ഒരു ആള് ഉള്ളത് നല്ലതല്ലേ. ഒറ്റപെടുമ്പോൾ നമ്മൾ അങ്ങനെ ചിന്തിക്കും. ഞാനും അങ്ങനെ ചിന്തിച്ചു. ഒരിക്കലും അത് തെറ്റാണ് എന്ന് തോന്നുന്നില്ല- എന്നായിരുന്നു നിഷയുടെ ഉത്തരം.

അതേസമയം മുൻപ് നടി വീണ്ടും ഒരു വിവാഹത്തിന് സമ്മതമാണെന്ന് വെളിപ്പെടുത്തി നടി നിഷ സാരംഗ്. അന്‍പത് വയസ്സുവരെയുള്ള ജീവിതം മക്കള്‍ക്കു വേണ്ടിയുള്ളതായിരുന്നു. അത് കഴിഞ്ഞ് സ്വയം ശ്രദ്ധിക്കാന്‍ തുടങ്ങും എന്ന് മക്കളോട് നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കല്യാണം കഴിക്കാമെന്ന് തോന്നിതുടങ്ങിയിട്ടുണ്ട്. ചിന്തിക്കുന്നതും പറയുന്നതും കേള്‍ക്കാന്‍ ഒരു കൂട്ടുവേണം എന്നാണ് നടി പറഞ്ഞിരുന്നത്.