
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ റിലീസ് ചെയ്യാൻ ഇനി രണ്ട് ദിനം മാത്രം. ചിത്രം ജനുവിരി 23ന് തിയറ്ററുകളിൽ റിലീസ് ചെയുന്നു. റിലീസിനോട് അനുബന്ധിച്ച് സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് ടീം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്. ഇപ്പോൾ ഈ ചിത്രത്തിലെ ആൽബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്,

ആൽബി എന്നാണ് ഈ ചിത്രത്തിൽ ഷൈൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ‘പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ചവൻ’ ആണ് ആൽബി എന്നും പാർട്ടി കിടുവാണെന്നും ആണ് ഈ പോസ്റ്ററിൽ കുറിക്കുന്നത് . കഴിഞ്ഞ ദിവസം ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്ന ഗോകുൽ സുരേഷിന്റെ ക്യാരക്ടർ ലുക്ക് അവതരിപ്പിച്ചിരുന്നു.
ഗോകുൽ സുരേഷ് വിക്കി എന്ന പേരിലാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സിൽ എത്തുന്നത്. മമ്മൂട്ടിയുടെ ഡൊമനിക് എന്ന കഥാപാത്രത്തിന്റെ അസിസ്റ്റന്റ് ആണിയാൾ. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്. ഈ വര്ഷത്തെ ആദ്യ റിലീസ് ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മിക്കുന്ന ചിത്രത്തിൽ സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.












