
ഏറ്റവും ജനപ്രിയ ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. ഏറ്റവും ഒടുവില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന് ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനും എതിരെ ഒരു നടി പരാതിയുമായി എത്തിയിരുന്നു, എന്നാൽ നടി ആരെന്ന് വ്യക്തമായില്ല, എന്നാൽ ഇതിൽ അഭിനയിച്ച നിഷ സാരംഗിന്റെ പേര് ഉയർന്നു വന്നിരുന്നു. ഇതിനിടയില്‍ നടി നിഷാ സാരംഗിന്റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള കുറിപ്പുകള്‍ മറ്റ് പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ നിഷ പങ്കുവെച്ച എഴുകളാണ് സംശയങ്ങള്‍ക്ക് ഇപ്പോൾ വഴിയൊരുക്കിയിരിക്കുന്നത്.

സത്യസന്ധമായി ജീവിക്കുന്നവരുടെ ജീവിതത്തില്‍ നിന്നും പലരും വഴിമാറി പോയേക്കാം. കാരണം, മനോഹരമായ കള്ളങ്ങളെയാണ് പലരും ഇഷ്ടപ്പെടുന്നത്, എന്നാണ് നിഷ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ്. ഇത് ഉള്ളിലെന്തോ വെച്ചിട്ട് പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകരും ഇപ്പോൾ എത്തിയിരിക്കുന്നത്. പ്രേഷകരുടെ പ്രfയപ്പെട്ട നീലു, എന്തെങ്കിലും ഉണ്ടെങ്കില്‍ തുറന്നു പറയൂ. നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരുപാട് പ്രേഷകര്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ട്. കുറച്ചുപേര്‍ പലതും പുറത്തു വിടുന്നു. എന്തായാലും എപ്പോഴായാലും എല്ലാം അറിയും. എങ്കില്‍ അത് നേരത്തെ ആയിക്കൂടെ എന്നാണ് ചില ആരാധകർ ചോദിക്കുന്നത്.
9, 10 വര്‍ഷം ആയിട്ട് ഒരുമിച്ച് അഭിനയിക്കുന്ന ആള്കാര് ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കണം. ഇത്രേം നാള് ഇല്ലാത്ത പ്രശ്നം എന്താണ് ഇപ്പൊ ഇങ്ങനെ ഒക്കെ കാണിക്കാന്‍ ആയിരുന്നു എങ്കില്‍ അയാള്‍ക്ക് നേരത്തെ ആയിക്കൂടായിരുന്നോ? എന്നിട്ട് ഓരോന്നായിട്ട് വരുവാണ്. എന്തായാലും എല്ലാവര്ക്കും മനസിലായിട്ടുണ്ട് നിങ്ങള്‍ ആണ് ബിജു ചേട്ടന്റ പേരില്‍ കേസ് കൊടുത്തത് എന്ന്. ഇത്രേം നാള് നിങ്ങളുടെ കൂടെ നിന്ന ഒരാള്‍ ആണ് ബിജു ചേട്ടന്. അത് നിങ്ങള്‍ മറക്കണ്ടാ. എന്നിട്ട് അയാളുടെ പേരില്‍ കള്ള കേസ് ആയിട്ട് വന്നേക്കുന്നു. ആര്‍ക്കും ഒന്നും മനസിലാവുന്നില്ല എന്നാണ് വിചാരം , ഇനിയും സീരിയൽ നിര്‍ത്തുന്നതാണ് നല്ലത് എന്നും മറ്റു ചില ആരാധകർ വെളിപ്പെടുത്തുന്നു.












