ഭർത്താവ് യുവക്കൊപ്പം ഓരോ നിമിഷവും സന്തോഷമുള്ളത്! ഭർത്താവിനും, കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് മൃദുല വിജയ്

ഞങ്ങളുടെ പ്രണയം എന്നും തിളങ്ങും എന്നാണ് ഒരു ചിത്രത്തിന് മൃദുല നല്‍കിയിരിക്കുന്ന തലക്കെട്ട്

പ്രണയിച്ച് വിവാഹിതരായവരാണ് ടി വി താരങ്ങളായ മൃദുല വിജയ് യും, യുവ കൃഷ്ണയും. വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമാവാന്‍ പോകുന്നു. ധ്വനി കൃഷ്ണ എന്ന പേരില്‍ ഇരുവർക്കും ഒരു മകളും ഉണ്ട്. എന്നാല്‍ ഇപ്പോഴും മൃദുലയും ,യുവയും തങ്ങളുടെ പ്രണയ ജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് എന്നും പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ഓരോ നിമിഷവും മനോഹരമായ ഓര്‍മകളാക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ്, അതിനായി ഇരുവരും പങ്കുവെച്ച സന്തോഷ നിമിഷങ്ങള്‍, അവരുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ഞങ്ങളുടെ പ്രണയം എന്നും തിളങ്ങും എന്നാണ് ഒരു ചിത്രത്തിന് മൃദുല നല്‍കിയിരിക്കുന്ന തലക്കെട്ട് . കുഞ്ഞിനൊപ്പമുള്ള അത് മനോഹരമായ ചിത്രങ്ങളും മൃദുലയും യുവയും പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ അനിയത്തി പാര്‍വ്വതി വിജയ്ക്ക് എന്താണ് പങ്ക് എന്നല്ലേ, ഈ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് പാര്‍വ്വതിയാണ്. ഒരു ഫോട്ടോയില്‍ മൃദുല അത് മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പമുള്ള ചിത്രങ്ങള്‍ മൃദുല പങ്കുവയ്ക്കുമ്പോള്‍, അതേ ഇടത്ത് മകള്‍ക്കൊപ്പം നിന്നുകൊണ്ടുള്ള ചിത്രങ്ങള്‍ പാര്‍വ്വതിയും പങ്കുവയ്ക്കുന്നു.പാര്‍വ്വതിയുടെയും പ്രണയ വിവാഹമായിരുന്നു. അരുണ്‍ രാവണ്‍ എന്ന ക്യാമറ മാനുമായി പാര്‍വ്വതി വീട്ടുകാരുടെ സമ്മതം ഇല്ലാതെ ഒളിച്ചോടിപ്പോയി വിവാഹം ചെയ്തു. ആഴ്ചകള്‍ക്ക് മുന്‍പാണ് ആ ബന്ധം വേര്‍പിരിഞ്ഞു എന്ന് പറഞ്ഞ് പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.