ഒരു ചാട്ടത്തിന് പോയി വിവാഹം കഴിച്ചു! ഏതൊരു വിജയിയുടെ ജീവിതത്തിലും വേദനജനകമായൊരു കാര്യം കാണും ;പാർവതി വിജയ്

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പാർവതി വിജയ്, ‘കുടുംബവിളക്ക്’ പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയതാണ് പാര്‍വതി വിജയ്, എന്നാൽ സീരിയൽ ചെയ്യ്തതിനിടെയാണ് വിവാഹം. ക്യാമറാമാനായ അരുണായിരുന്നു പാര്‍വതിയെ ജീവിതപങ്കാളിയാക്കിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. തുടക്കത്തില്‍ എതിര്‍പ്പുകളായിരുന്നുവെങ്കിലും പിന്നീട് പാര്‍വതിയുടെ വീട്ടുകാര്‍ അരുണിനെ സ്വീകരിച്ചിരുന്നു.വിവാഹ ശേഷം അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല പാര്‍വതി. എന്നാല്‍ അടുത്തിടെയായിരുന്നു തീരുമാനം മാറ്റി വീണ്ടും സജീവമായത്. പോസ്റ്റുകളിലൊന്നും അരുണിനെ കാണായതോടെയായിരുന്നു നിങ്ങള്‍ പിരിഞ്ഞോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്.

എന്നാൽ യൂട്യൂബ് ചാനലിലൂടെയായി ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു വേര്‍പിരിയല്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. ഞങ്ങള്‍ രണ്ടുപേരും വേര്‍പിരിഞ്ഞു, അതിന്റെ കാര്യങ്ങള്‍ നടന്നുവരികയായിരുന്നു. അതാണ് കൃത്യമായ മറുപടി തരാതെയിരുന്നത്. മകളുടെ കാര്യങ്ങള്‍ക്കായി ഒന്നിച്ചുണ്ടാവും, മകളെ കാണരുതെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടില്ലെന്നും പാര്‍വതി വ്യക്തമാക്കിയിരുന്നു. അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊപ്പമായാണ് ഇപ്പോള്‍ താമസിക്കുന്നത്. വേര്‍പിരിയല്‍ വേദനാജനകമായ കാര്യം തന്നെയാണ്, ഇപ്പോഴാണ് ആ വേദനയില്‍ നിന്നും പുറത്തുകടന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയിൽ സജീവമായ നടി,ഏതൊരു വിജയിയുടെ ജീവിതത്തിലും വേദനാജനകമായൊരു കാര്യം കാണും. വേദന നിറഞ്ഞ സ്റ്റോറികള്‍ അവസാനിക്കുന്നത് പോസിറ്റീവിലായിരിക്കും. ആ വേദന ഉള്‍ക്കൊള്ളാനും വിജയത്തെ അംഗീകരിക്കാനും ശീലിക്കൂ എന്ന എപിജെ അബ്ദുള്‍ കലാമിന്റെ വാക്കുകളും പാര്‍വതി പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.