
സോഷ്യൽ മീഡിയിൽ വ്യാജ വാര്‍ത്തകള്‍ മൂലം പണി കിട്ടിയവര്‍ നിരവധിയാണ്. ഇപ്പോഴിതാ തനിക്കെതിരായ വ്യാജ വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗായിക പ്രസീദ ചാലക്കുടി. റിമി ടോമി എനിക്കൊരു എതിരാളിയേയല്ല എന്ന് പ്രസീത ചാലക്കുടി പറഞ്ഞതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു.ഇപ്പോൾ ഇതിനെതിരെയാണ് ഗായിക എത്തിയിരിക്കുന്നത്. തന്നെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പേജുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചതായും പ്രസീത പറയുന്നു, . ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രസീതയുടെ പ്രതികരണം. താന്‍ ഇങ്ങനൊരു കാര്യം പറഞ്ഞിട്ടില്ലെന്നും മനസാവാചാ അറിയാത്ത കാര്യമാണെന്നും പ്രസീത പറഞ്ഞു.

റീച്ചുണ്ടാക്കാന്‍ വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കരുത്. ഞങ്ങളും മനുഷ്യരാണ്, സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യര്‍. അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടെ.വിമര്‍ശനം നല്ലതാണ് പക്ഷെ, മനസ്സാ വാചാ അറിയാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി വരും, എന്നാണ് പ്രസീത പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയിലൂടെ, പ്രത്യേകിച്ചും ഫെയ്സ്ബുക്ക് പേജുകളിലൂടേയും യൂട്യൂബ് ചാനലുകളിലൂടേയും ഒരു വാര്‍ത്ത പരക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. അറിയപ്പെടുന്നൊരു പാട്ടുകാരിയെക്കുറിച്ചാണ്.
എന്റെ ഫോട്ടോ വച്ചിട്ടുണ്ട്. ക്യാപ്ഷനായി നല്‍കിയിരിക്കുന്നത് ആ പാട്ടുകാരി എനിക്കൊരു എതിരാളിയേയല്ല എന്ന് ഞാന്‍ പറഞ്ഞു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തയാണ് പൊയ്ക്കോണ്ടിരിക്കുന്നത്. മനസാവാചാ ഞാന്‍ അറിയാത്ത കാര്യമാണ്,പ്രസീത പറയുന്നു.












