എന്തെങ്കിലും നടന്നാൽ ഞാൻ അറിയിക്കും!വ്യജവാർത്ത പ്രചരിപ്പിക്കരുത്,സ്വാതി

കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലെ സംസാരവിഷയം നടി സ്വാതി നിത്യാനന്ദ്- വിഷ്ണു സന്തോഷ് ചിത്രങ്ങളെകുറിച്ചായിരുന്നു. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് ഇരുവരും ചേർന്നുനിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചതോടെയാണ് ഗോസിപ്പ് കോളങ്ങളിൽ ഇവരുടെ വാർത്തയും നിറഞ്ഞത്. റഞ്ഞകാലം കൊണ്ടാണ് അവർ മിനിസ്ക്രീൻ രംഗത്ത് തന്റേതായ സ്ഥാനം നേടിയത്. അതുകൊണ്ടുതന്നെ സദാചാരക്കാരുടെ ഇത്തരം ഗോസിപ്പുകൾ സ്വാതിയെ ബാധിക്കില്ലെന്ന് മാത്രം.സീമന്ത രേഖയിൽ സിന്ദൂരവും പട്ടുസാരിയും അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായുള്ള സ്വാതിയുടെ ചിത്രങ്ങൾ ഒപ്പം അതിനു നൽകിയ ക്യാപ്‌ഷൻ,എല്ലാറ്റിനും ഉപരി വിഷ്ണുവിന് ഒപ്പമുള്ള സന്തോഷ നിമിഷം കൂടി ആയപ്പോൾ സ്വാതി , വിഷ്ണു ബന്ധം ഏതാണ്ട് നടന്ന പോലെ ആയി സോഷ്യൽ മീഡിയയിലെ സംസാരം.

എന്നാൽ അധികം വൈകാതെ പോസ്റ്റുമായി സ്വാതി എത്തുകയുണ്ടായി. എന്തെങ്കിലും നടന്നാൽ ഉറപ്പായും ഞാൻ അറിയിക്കും. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. ഗോസിപ്പുകൾ പറഞ്ഞു പരത്തുന്ന ആർക്കും അവരുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ല. അത് തന്നെയാകാം ആളുകൾക്ക് പലതും പറയാം പക്ഷേ സത്യം നമ്മുക്ക് അല്ലേ അറിയൂ, അവർക്ക് ഒരിക്കലും നമ്മുടെ ശരിക്കുള്ള കഥ അറിയില്ലല്ലോ സ്വാതി പറയുന്നു.

അതേസമയം,സ്വാതി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് ‘ചെമ്പട്ട്’ എന്ന പരമ്പരയിലൂടെയാണ്. വിവാഹത്തിനുശേഷം നാമം ജപിക്കുന്ന വീട്ടിലും സീ കേരളത്തിലെ പ്രണയവര്‍ണ്ണങ്ങള്‍ എന്ന പരമ്പരയിലെ അപര്‍ണയും ഒക്കെയായി സ്വാതി തിളങ്ങിനിന്നു.  സൂര്യ ടിവിയിലെ കോൺസ്റ്റബിൾ മഞ്ജുവിൽ എത്തി നിൽക്കുകയാണ് സ്വാതിയുടെ യാത്ര.