
, ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനികാന്ത്, ഇപ്പോൾ താരം ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് പ്രേക്ഷകർക്കായി, എനിക്ക് ദുബായില്‍ ജോലി കിട്ടി. ഞാന് പോവുകയാണെന്ന് പറഞ്ഞായിരുന്നു ശ്രുതി രജനികാന്ത് പുതിയ സന്തോഷം പങ്കുവെച്ചത്.സന്തോഷവും സങ്കടവുമൊക്കെ മിക്സ്ഡാണ്. അങ്ങനെയൊരു ഇമോഷനിലൂടെയാണ് കടന്നുപോവുന്നത്. എല്ലാം പെട്ടെന്നാണ് ശരി ആയത്. കാര്യമായ തയ്യാറെടുപ്പുകളൊന്നും നടത്താനായില്ല എന്നും നടി പറയുന്നു, ക്ഷീണത്തോടെയാണ് കിടന്നത്. അതിനിടയില്‍ എന്റെ പെറ്റ് ഡോഗ് വന്ന് എന്നെ ഇങ്ങനെ താലോലിക്കുന്നുണ്ടായിരുന്നു.

അത് കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി. ഇനി അവനെ മിസ് ചെയ്യുമല്ലോ എന്നോര്‍ത്ത് ഭയങ്കരമായ സങ്കടം വന്നിരുന്നു. ദുബായില്‍ ഡോഗ്‌സ് അനുവദിക്കില്ല. അങ്ങോട്ട് കൊണ്ടുപോവാന്‍ പറ്റില്ല. ഇടയ്ക്ക് വന്ന് അവനെ കാണാനും പറ്റില്ല. ജോലിക്കായിട്ട് പോവുന്നത് കൊണ്ട് പെട്ടെന്ന് തിരിച്ച് വരാന്‍ പറ്റില്ലല്ലോ. അതൊക്കെ ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു സങ്കടം. വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
എവിടേക്ക് പോയാലും തോന്നുമ്പോള്‍ തിരികെ വരാമല്ലോ എന്നുണ്ടല്ലോ. യാത്രകളൊക്കെ പോവുമ്പോള്‍ കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ തിരിച്ചെത്താമല്ലോ എന്ന പ്രതീക്ഷയുണ്ട്. ഇത്തവണ എന്ന് വരാനാവുമെന്ന് അറിയാതെയാണല്ലോ പോവേണ്ടത്, ശ്രുതി പറയുന്നു.ജോലി കിട്ടി എന്ന് പറഞ്ഞെങ്കിലും അതേക്കുറിച്ച് കൂടുതലായി ശ്രുതി വിശദീകരിച്ചിരുന്നില്ല.












