കുഞ്ഞുങ്ങളുടെ കാത് കുത്തുന്നത് തനിക്ക് ഇഷ്ട്ടമല്ല! അതുകൊണ്ട് താൻ കാതുകുത്തുന്നതിന് എതിരാണ്; പേർളി മാണി

പ്രേഷകരുടെ ഇഷ്ട്ടമുള്ള താരദമ്പതികളാണ് ശ്രീനിഷും, പേർളി മാണിയും, ഇരുവർക്കും രണ്ടുകുട്ടികളുമുണ്ട്, സോഷ്യൽ മീഡിയിൽ സജീവമായ പേർളി ഇപ്പോൾ പങ്കുവെച്ച ഒരു വ്ലോ​ഗ് വീഡിയോയിൽ ഒരു വയസ് പിന്നിട്ടിട്ടും ഇതുവരെയും നിറ്റാരയ്ക്ക് കാത് കുത്തിയിട്ടില്ല എന്ന് പറയുകയാണ്, മകളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലെ വിശേഷങ്ങളും പേളി പങ്കുവെക്കാറുണ്ട്. നിറ്റാരയ്ക്ക് ആദ്യമായി പല്ല് വന്നതിന്റെ ചിത്രങ്ങളെല്ലാം പേളി പങ്കുവെച്ചിരുന്നു. ഒരു വയസ് പിന്നിട്ടിട്ടും ഇതുവരെയും നിറ്റാരയ്ക്ക് ഇതുവരെ കാത് കുത്തിയിട്ടില്ല. മാത്രമല്ല ആദ്യം വന്ന മുടി ഇതുവരെയും മൊട്ടയടിച്ചിട്ടുമില്ല, പേർളി പറയുന്നു

കാത് കുത്തിയശേഷം മുടി മൊട്ടയടിക്കാം എന്ന പ്ലാനിലാണ് പേളി മാണി. എന്നാൽ കുഞ്ഞുങ്ങളുടെ കാത് കുത്തുന്നതിനോട് താൻ എതിരാണെന്നും അത് തനിക്ക് ഏറെ സങ്കടമുള്ള കാര്യമാണ്. അടുത്തിടെ പങ്കുവെച്ച ഒരു വ്ലോ​ഗ് വീഡിയോയിലാണ് പേളി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. അമ്മയ്ക്കൊപ്പം എല്ലാ വ്ലോ​ഗിലും നിലയും നിറ്റാരയും പ്രത്യക്ഷപ്പെ‍ടാറുണ്ട്. നിറ്റാര ഇപ്പോഴുള്ള പ്രായത്തിൽ ആയിരുന്നപ്പോഴാണ് നിലയുടെ തല ആദ്യമായി മൊട്ടയടിച്ചത്.

അതുകൊണ്ട് തന്നെ നിറ്റാരയുടേയും തല മൊട്ടയടിക്കേണ്ട സമയമായി. അതിന് മുമ്പ് കാത് കുത്തണം. കാത് കുത്തിയിട്ട് വേണം മൊട്ടയടിക്കാൻ. കുഞ്ഞുങ്ങളുടെ കാത് കുത്തുന്നത് എന്നെ സംബന്ധിച്ച് സങ്കടമുള്ള കാര്യമാണ്. സത്യത്തിൽ ഞാൻ അതിന് എതിരാണ്. എനിക്ക് വലിയ താൽപര്യമില്ലാത്ത കാര്യമാണ് പേളി പറഞ്ഞു.