
കൊല്ലം സുധിയുടെ മരണശേഷമാണ് അഭിനയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ രേണു ഇറങ്ങിയത്. എന്നാൽ അടുത്തിടെയായി രേണു ചെയ്യുന്ന റീൽ വീഡിയോകൾക്കും, ഫോട്ടോഷൂട്ടുകൾക്കും വൻ വിമർശനമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. റീൽസ് താരം ദാസേട്ടൻ കോഴിക്കോടിനൊപ്പം ചാന്ത്പൊട്ട് സിനിമയിലെ ഒരു സീൻ രേണു റിക്രിയേറ്റ് ചെയ്ത് അഭിനയിച്ചിരുന്നു. ആ റീലിൽ ചില ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടായിരുന്നുവെന്നതാണ് രേണുവിന് എതിരെ ഒരു വിഭാഗം പ്രേക്ഷകർ രംഗത്ത് എത്താൻ കാരണം.ഇപ്പോൾ രേണു സുധിയെ ഉപദേശിച്ച് ബിഗ് ബോസ് താരം രജിത് കുമാർ രംഗത്ത് എത്തി.

പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയതായിരുന്നു ഇരുവരും. ചെയ്ഞ്ച് എന്ന മലയാളത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയിൽ രേണുവും ഭാഗമാണ്. എന്റെ മോളെ ഒരു കാര്യം ഞാൻ പറയാം, പുള്ളിക്കാരൻ (ദാസേട്ടൻ കോഴിക്കോട്) തുള്ളിച്ചാടി തുള്ളിച്ചാടി അങ്ങ് പോകും. അവസാനം നിന്റെ കാര്യത്തിൽ ഭാവിയിൽ പണിയാകും. പണി വാങ്ങിക്കേണ്ടി വരും. മനസിലായോ ? എന്ന് പറഞ്ഞുകൊണ്ടാണ് രജിത് കുമാർ സംസാരിച്ച് തുടങ്ങുന്നത്. സോഷ്യൽമീഡിയയിൽ ഉള്ളവർക്ക് രേണുവിനോട് പ്രേമമാണ്. നീ വൈറലായെന്ന് പറയുമെങ്കിലും. അവർ വയറ് നിറയെ തരും. നീ സൂക്ഷിച്ചോളണം.
സുധിയും ഞാനും ഒരുമിച്ച് സ്റ്റാർ മാജിക്ക് ചെയ്തിട്ടുള്ളതാണ്. എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒത്തിരി പ്രോഗ്രാം ചെയ്തിട്ടുണ്ട് എന്നും രജിത് കുമാർ രേണുവിനോട് പറഞ്ഞു. ദാസേട്ടൻ കോഴിക്കോടും രേണുവിനൊപ്പം ചെയ്ഞ്ച് സിനിമയിൽ അഭിനയിക്കുന്നുണ്ട്. അതേസമയം, സ്വർണ്ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് വരെ കഴിഞ്ഞ ദിവസം രേണുവിനെ വിമർശിച്ച് എത്തിയിരുന്നു.












