ഇപ്പോഴാണ് ഞാൻ ഹാപ്പി ലൈഫ് ജീവിക്കുന്നത്! വിവാഹമോചനത്തിനു ശേഷം പാർവതി അനു പറയുന്നു

മിനിസ്‌ക്രീനില്‍ ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ചര്‍ച്ചയായ ഒരു വിവാഹ മോചനമായിരുന്നു പാര്‍വ്വതി അനുവിന്റേത്. ഛായാഗ്രഹകന്‍ അരുണ്‍ രാവണുമായുള്ള വിവാഹ മോചനത്തെ കുറിച്ച് പാര്‍വ്വതി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വീഡിയോ വഴി പങ്കുവച്ചത്. ഇരുവരുടയും വീട്ടുകാരെ എതിര്‍ത്തുകൊണ്ടുള്ള ഒളിച്ചോട്ട വിവാഹമായിരുന്നു. കുടുംബവിളക്കിന്റെ സെറ്റില്‍ വച്ചുണ്ടായ പ്രണയവും, ഒളിച്ചോട്ടവും അന്ന് വലിയ വാര്‍ത്തയാകുകയും ചെയ്തു.പിന്നീട് പാര്‍വ്വതിയെ വീട്ടുകാര്‍ സ്വീകരിച്ചു. നടി മൃദുല വിജയ് യുടെ സഹോദരി കൂടെയായ പാര്‍വ്വതി വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുകയും ചെയ്യ്തിരുന്നു.

അഭിനയം നിറുത്തിയെങ്കിലും യൂട്യൂബിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടായിരുന്നു പാർവതി.അരുണുമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞു എന്ന ഗോസിപ്പുകള്‍ക്ക് പിന്നാലെയാണ് പാര്‍വ്വതി മാനത്തെ കൊട്ടാരം എന്ന സീരിയലിലൂടെ തിരിച്ചുവരവ് നടത്തിയത്. പിന്നാലെ വിവാഹ മോചനവും പ്രഖ്യാപിച്ചു,വിവാഹ മോചിതരായി എന്ന് യൂട്യൂബ് ചാനലിലൂടെ അറിയിച്ച പാര്‍വ്വതി താൻ ആരെയും പരസ്പരം കുറ്റപ്പെടുത്തുന്നില്ല എന്നും വിവാഹമോചനം തീര്‍ത്തും വ്യക്തപരമായ കാരണത്താലാണെന്നും പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം ഫോട്ടോകള്‍ പങ്കുവയ്ക്കുന്ന പാര്‍വ്വതി, ഇപ്പോഴാണ് ഞാന്‍ എന്റെ ഹാപ്പി ലൈഫ് ജീവിക്കുന്നത് എന്ന് പറയുന്നു. മകള്‍ക്കും തന്റെ കുടുംബത്തിനുമൊപ്പം ഇഷ്ടമുള്ളതെല്ലാം ചെയ്ത് ജീവിതം കൂടുതല്‍ ആസ്വദിക്കുകയാണ്  എന്നും പറയുന്നു.തന്നില്‍ സ്വയം വിശ്വസിക്കുക, ലോകം നിങ്ങളെ വിശ്വസിക്കും’ എന്ന് പറഞ്ഞാണ് പാര്‍വ്വതി പുതിയ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രത്തില്‍ പാര്‍വ്വതി കൂടുതല്‍ ചെറുപ്പമായി തോന്നുന്നു എന്നാണ് കമന്റുകള്‍.