
മോഹൻലാൽ, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവർ. തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി. ആറിൻ്റെയും എം. കരുണാനിധിയുടേയും രാഷ്ട്രീയജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് മണിരത്നം ഈ ചിത്രം ഒരുക്കിയത്.ഐശ്വര്യ റായിയുടെയും ആദ്യ ചിത്രമായിരുന്നു ഇരുവർ.ഇപ്പോൾ ഇരുവറിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. മാതൃഭൂമി സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.ആദ്യമായിട്ട് മണിരത്നം കഥ പറയുമ്പോള്‍, രണ്ടു സുഹൃത്തുകളുടെ കഥ എന്നുപറഞ്ഞിട്ടാണ് തുടങ്ങിയത്, മോഹൻലാൽ പറയുന്നു.

എനിക്ക് എം.ജി. ആറുമായിട്ട് സാദൃശ്യമൊന്നുമില്ല പിന്നെ എന്തുകൊണ്ടാണ് ഞാന്‍ എന്ന്, മണിരത്നത്തിനോട് ചോദിച്ചിരുന്നു. ഒരു ആക്ടര്‍ എന്ന രീതിയില്‍ ഒരുപാട് ഷെയ്ഡ്‌സുള്ള കഥാപാത്രമായിരുന്നു അത്. കാര്യം അയാള്‍ വളരെ അംപീഷ്യസാണ്. പുള്ളിയുടെ നിലനില്‍പ്പിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.വളരെ സൂക്ഷിച്ചുപഠിച്ചാല്‍ ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ്. പിന്നീടെപ്പോഴോ എം.ജി. ആറുമായിട്ട് സഹകരിച്ച ഒരുപാട് പേരെ ഞാന്‍ കണ്ടുമുട്ടാനിടയായി.
ഒരുപാട് സാമ്യതകള്‍ നിങ്ങള്‍ തമ്മിലുണ്ട് എന്ന് അവർ പറഞ്ഞു. അതെങ്ങനെയാണ് എന്ന് ചോദിച്ചുകഴിഞ്ഞാല്‍ അറിയില്ല, മോഹൻലാൽ പറയുന്നു.അതേസമയം, ഈ ചിത്രത്തിന് രണ്ട് നാഷണൽ അവാർഡ്, പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് എന്നിവ ലഭിച്ചിരുന്നു. എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമായാണ് ഇരുവറിനെ വിശേഷിപ്പിക്കുന്നത്.












