
മിനിസ്‌ക്രീനില്‍ നിന്ന് ബിഗ്‌സ്‌ക്രീനിലേക്ക് കടന്ന നടിയാണ് വീണ നായര്‍.ഇപ്പോൾ വീണ നായര്‍ ജീവിതത്തിലെ തന്റെ പുതിയ തുടക്കത്തെ കുറിച്ച് പറയുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആ സസ്‌പെന്‍സിന്റെ സൂചന വീണ കൈമാറിയത്. ഒരു പുതിയ കാര്യം നിങ്ങളോട് പങ്കുവയ്ക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍, കാത്തിരിക്കൂ. ഈ പ്രപഞ്ചത്തിന് നന്ദി’ എന്ന് പറഞ്ഞാണ് വീണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. എന്താവും ആ സര്‍പ്രൈസ് ന്യൂസ് പുതിയ ബിസിനസ് ആയിരിക്കുമോ, നൃത്ത വിദ്യാലയം ആയിരിക്കുമോ എന്നൊക്കെയുള്ള ചോദ്യവും കണ്‍ഫ്യൂഷനും ആരാധകര്‍ക്കിടയിലുണ്ട്.

അടുത്തിടെയാണ് വീണ നായര്‍ താന്‍ വിവാഹ മോചിതയായി എന്ന് ഔദ്യോഗികമായി അറിയിച്ചത്. ആര്‍ജെ അമന്‍ ആയിരുന്നു വീണ നായരുടെ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരായതാണ്. എന്നാല്‍ പിന്നീട് ദാമ്പത്യ ജീവിതത്തില്‍ അസ്വരസ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞു. വിവാഹ മോചന ഗോസിപ്പ് വര്‍ഷങ്ങളായി പ്രചരിക്കുന്നുണ്ട് എങ്കിലും മാസങ്ങള്‍ക്ക് മുന്‍പാണ് നിയമപരമായി ബന്ധം വേര്‍പെടുത്തിയത്. അതിന് ശേഷം വീണ പ്രതികരിക്കുകയും ചെയ്തു.
ഇപ്പോള്‍ കരിയറില്‍ കൂടുതല്‍ ഫോക്കസ് ചെയ്യുകയാണ് വീണ നായര്‍. ഡാന്‍സും അഭിനയവുമൊക്കെയായി മുന്നോട്ടു പോകുന്നതിനിടയിലാണ് ജീവിതത്തിലെ പുതിയ ആ സര്‍പ്രൈസിന്റെ ഹിന്റ് നല്‍കിയിരിക്കുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷം മകന്‍ അമ്പാടി വീണ നായര്‍ക്കൊപ്പമാണ് ഉള്ളത്.












