താൻ മനസിൽ വിചാരിക്കാത്തൊരാളും കാശിനുവേണ്ടി തനിക്കെതിരെ പ്രവർത്തിച്ചു! കരുതിക്കൂട്ടിയുള്ള കൂട്ടായ ആക്രമണ൦, ബാല

എന്റെ വാക്കുകൾ ശരിയായിരുന്നു. പക്ഷേ ആ റിപ്പോർട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താന്‍ ഇല്ല

കരുതിക്കൂട്ടിയുള്ള കൂട്ടായ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നു തെളിയിക്കുന്ന റിപ്പോർട്ട് തനിക്ക് ലഭിച്ചെന്ന് നടൻ ബാല. താൻ മനസ്സിൽ വിചാരിക്കാത്തൊരു ആളും കാശിനുവേണ്ടി തനിക്കെതിരെ പ്രവർത്തിച്ചു, നടന്‍ പറഞ്ഞു. എന്നാൽ അവരുടെ പേര് പറയാൻ സാധിക്കില്ലെന്നും, തന്റെ വാക്കുകളായിരുന്നു ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നും ബാല തന്റെ വിഡിയോയിലൂടെ പറഞ്ഞു. നടന്റെ വാക്കുകൾ ഇങ്ങനെ.. എല്ലാവർക്കും സുഖമാണോ, കോകിലയാണ് ഈ വിഡിയോ എടുക്കുന്നത്. കുറച്ചുദിവസം നമ്മൾ മിണ്ടിയില്ല, എല്ലാവരും നന്നായിരിക്കട്ടെ, എന്നാണ് നടൻ പറയുന്നത്.

നമുക്ക് ദ്രോഹം ചെയ്തവരുംഇനിയും നന്നായിരിക്കട്ടെ. നമുക്കെതിരെ എത്ര കേസുകൾ‍ തുടർച്ചയായി വന്നു, ഒരു കുഴപ്പവുമില്ല. ഞാൻ പണ്ടേ ഒരുകാര്യം പറഞ്ഞിരുന്നു. ഇതൊരു കൂട്ടായ ആക്രമണമാണ്, കാശിനു വേണ്ടിയാണെന്നും പറഞ്ഞിരുന്നു.മൂന്നാം തിയതി ഒരുകാര്യം കണ്ടപ്പോൾആകെ തകര്‍ന്നുപോയി. താൻ ഇത് ഒരിക്കലും വിചാരിച്ചില്ല. അവരും കാശിനു വേണ്ടിയായിരുന്നു. എന്നാൽ അവരുടെ പേരുകൾ പറയാൻ കഴിയില്ല.

എന്റെ വാക്കുകൾ ശരിയായിരുന്നു. പക്ഷേ ആ റിപ്പോർട്ട് ആരെയും എടുത്തു കാണിച്ച് കുറ്റപ്പെടുത്താന്‍ ഇല്ല. നമ്മൾ കഷ്ടപ്പെട്ട് വിയർത്ത് കാശ് ഉണ്ടാക്കിയിട്ടുേവണം എല്ലാവരെയും സഹായിക്കാൻ, അല്ലാതെ മറ്റുള്ളവന്റെ സ്വത്ത് കട്ടിട്ടാകരുത്. അത് വലിയ പാപമാണ്.’എന്നാണ് ബാല പറയുന്നത്,