കാശ് കടം വാങ്ങിയവരുടെ ചീത്തവിളി മനസിന് വല്ലാത് ഉലച്ചു! പണിയെടുത്തതിന്റെ കാശ് വായിട്ടലച്ചിട്ടും തന്നില്ല, വെളിപ്പെടുത്തലുമായി മനീഷ

നടിയും ,മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റും, ഗായികയും ആയ താരമാണ് മനീഷ കെ എസ്. നടി കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. ജോലി ചെയ്ത ശബളം കിട്ടാതിരുന്നതിനെ കുറിച്ചും സാമ്പത്തീക പ്രതിസന്ധി നിത്യ ജീവിതത്തിൽ സൃഷ്ടിച്ച ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാമായിരുന്നു മനീഷയുടെ കുറിപ്പ്.‍ കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദുഃഖിതമായ ഒരു അന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നത്. കൂടാതെ ആശുപത്രിവാസങ്ങളും തുടരെ തുടരെയായി. കാശ് കടം വാങ്ങിയവരുടെ ചീത്തവിളികൾ തന്റെ മനസിനെ തെല്ലൊന്നുമല്ല ഉലച്ചത്.

നീണ്ട പത്ത്, പതിനഞ്ച് മാസങ്ങൾക്കുമേറെ സ്ഥിരവരുമാനമില്ലാത്തതിന്റെ വരുമാനമില്ലായ്മ ചിലവിനെ ഒരു തരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ലബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്കും മറ്റുപല ശാരീരിക ക്ലേശങ്ങളിലേയ്ക്കും വഴിതെളിച്ചു. പലരും വിളിച്ചാൽ ഫോൺ പോലും എടുക്കാതെയായി. ഇപ്പോൾ ഞാൻ ഈ പോസ്റ്റ് ഇടുന്നത് ഒരു സെൽഫ് മോട്ടിവേഷന് വേണ്ടിയാണ്.

കയറ്റിറക്കങ്ങൾ എല്ലാ മനുഷ്യജന്മങ്ങൾക്കും ബാധകം തന്നെ. കഷ്ടകാലത്തും കൂടെ നിന്ന ചുരുക്കം ചിലരോട് ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹവും കടപ്പാടും. ഏത് കഷ്ടകാലത്തും പുഞ്ചിരിച്ചു നിൽക്കാനുള്ള കഴിവുതന്ന ദൈവത്തിന് നൂറുനൂറ് നന്ദി എന്നായിരുന്നു മനീഷയുടെ കുറിപ്പ്.