കരിയറിലെ വലിയ നഷ്ടം! ഇപ്പോളും ആലോചിക്കുമ്പോൾ സങ്കടം; റിമി ടോമി

പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് റിമി ടോമി.നിരവധി മ്യൂസിക് റിയാലിറ്റി ഷോകളിൽ വിധി കർത്താവായി എത്താറുള്ള റിമി ,ഇപ്പോൾ ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 5 ന്റെ വേദിയിൽ തനിക്ക് നഷ്ടപ്പെട്ട ഒരു വലിയ അവസരത്തെ കുറിച്ച് തുറന്നു പറയുകയാണ്, ഞാൻ ഇതുവരെ തമിഴ് സിനിമയിൽ ഒരു പാട്ട് പാടിയിട്ടില്ല, തൻറെ ഹിറ്റ് സിനിമയായ മീശമാധവൻ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോൾ തനിക്ക് പാടാൻ ഒരവസരം കിട്ടിയിരുന്നു. അങ്ങനെ തമിഴിൽ കാത്ത് കാത്തിരുന്ന് ഒരു അവസരം വന്നു.

അങ്ങനെ ഞാനും അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാം കൂടെ ചെന്നൈയിൽ എത്തി. റെക്കോഡിങ് പറഞ്ഞതിന്റെ തലേ ദിവസം തന്നെ പോയി, അവിടെ സ്റ്റേ ചെയ്യുകയായിരുന്നു. ശ്രീ സൂര്യ മൂവീസ് നിർമിയ്ക്കുന്ന ചിത്രത്തിൽ, വിദ്യാസാഗർ സാറിന്റെ ഈണത്തിലുള്ള പാട്ട്. പക്ഷേ റെക്കോഡിങിനായി ചെന്നപ്പോൾ വരികൾ എഴുതി പൂർത്തിയായിട്ടില്ല. ഒറ്റ ദിവസം കൂടെ ഇവിടെ നിൽക്കാമോ, നാളെ റെക്കോഡിങ് പൂർത്തിയാക്കിയിട്ട് പോകാം എന്ന് പറഞ്ഞു. പക്ഷേ എനിക്കത് സാധിക്കില്ലായിരുന്നു. തൊട്ടടുത്ത ദിവസം രാജസേനൻ സാറിന്റെ ഒരു ഷോ ഏറ്റെടുത്തിട്ടുണ്ട്.

പറഞ്ഞ ഡേറ്റിന് നമ്മളവിടെ എത്തുക തന്നെ വേണം. അങ്ങനെ ആ പാട്ട് പാടാതെ വളരെ നിരാശയോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. എന്നാൽ ആ സിനിമയിലെ പാട്ട് ഇന്റർനാഷണൽ ഹിറ്റാകുകയും ചെയ്തു. തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണത്, ഇപ്പോൾ ആലോചിക്കുമ്പോഴും വിഷമമുണ്ട്, റിമി പറഞ്ഞു.

rimi7