
സിനിമാ–രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്കായി വിവാഹവിരുന്ന് സംഘടിപ്പിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഹൈദരാബാദ് ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ ഹോട്ടലിൽ സംഘടിപ്പിച്ച റിസപ്ഷനിൽ ബോളിവുഡ്, തെലുങ്ക്, കന്നഡ, തമിഴ് ഇൻഡസ്ട്രിയിൽ നിന്നുള്ള നിരവധി താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
കരൺ ജോഹർ, ചിരഞ്ജീവി, െവങ്കിടേഷ്, രാം ചരൺ, അല്ലു അർജുൻ, കാർത്തി, സുകുമാർ, നാനി, കൃതി സനോൺ, മൃണാള്‍ ഠാക്കൂർ,രവി തേജ, റാണ ദഗുബാട്ടി തുടങ്ങി നിരവധി താരങ്ങൾ എത്തിയിരുന്നു. ഏകദേശം രണ്ടാഴ്ച നീണ്ടുനിന്ന വിവാഹാഘോഷങ്ങൾക്കാണ് ഇതോടെ അവസാനമായത്. രാജസ്ഥാനിലെ ഉദയ്പുരിലുള്ള പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു ഇരുവരുടേയുംവിവാഹം. ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.
മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിന്റെ ഭാഗമായി ഹൽദി, സംഗീത് ചടങ്ങുകളുമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹത്തിനുശേഷം ആരാധകർക്കായും മാധ്യമങ്ങൾക്കായും പ്രത്യേക വിരുന്ന് സംഘടിപ്പിച്ചു.











