
മലയാളികളുടെ സ്വന്തം നായികയാണ് ജോമോൾ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും താരത്തിനോടുള്ള പഴയ സ്നേഹം ആരാധകർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് ജോമോൾ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നായികയായി സ്നേഹം എന്ന ജയറാം ചിത്രത്തിൽ കൂടിയാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ താരം മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൌസ്, നിറം എന്നീ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ വേഷം ചെയ്തു. ശാലീനതയുള്ള നായികയാണ് ജോമോൾ ഇന്നും മലയാളികളുടെ മനസ്സിൽ. 2003 ൽ പ്രണയിച്ച് വിവാഹം കഴിച്ച താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോൾ തന്റെ മകളെ കുറിച്ച് ജോമോളുടെ അമ്മായി ‘അമ്മ തന്നോട് പറഞ്ഞ കാര്യങ്ങൾ തുറന്ന് പറയുകയാണ് ജോമോളുടെ ‘അമ്മ. 
ഒരു പക്ഷെ എന്റെ മകളെ കുറിച്ച് ഞാൻ തന്നെ പറഞ്ഞാൽ അത് ചിലപ്പോൾ ഒരുപാട് കളിയാക്കലുകൾക്ക് കാരണമാകും. പക്ഷെ അവളുടെ അമ്മായി ‘അമ്മ ഒന്ന് രണ്ടു തവണ അവളുടെ സ്വഭാവത്തെ പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് പോലെ ഒരു മരുമകളെ എനിക്ക് തന്നതിന് ഞാൻ നിങ്ങളോടു ദൈവത്തോടും നന്ദി പറയുകയാണെന്നും, ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് മരുമകൾ ആയി ഇവൾ തന്നെ മതിയെന്നും അതിനു അവൾ അടുത്ത ജന്മവും നിങ്ങളുടെ മകളായി തന്നെ ജനിക്കണം എന്നും ജോമോളുടെ അമ്മായി ‘അമ്മ എന്നോട് രണ്ടു മൂന്ന് തവണ പറഞ്ഞിട്ടുണ്ട് എന്നും അത് കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി എന്നുമൊക്കെയാണ് ജോമോളുടെ ‘അമ്മ താരത്തെ കുറിച്ച് പറഞ്ഞത്.











