നടന്‍ ഖാലിദ് അന്തരിച്ചു..! മരണം ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച്!!

ചലച്ചിത്ര നടന്‍ വി.പി ഖാലിദ് അന്തരിച്ചു. കൊച്ചിന്‍ നാഗേഷ് എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടന്മാരില്‍ ഒരാളായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പുറത്ത് വരുന്ന വിവരം. പ്രമുഖ ചാനല്‍ സംഘടിപ്പിച്ച മറിമായം എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ഖാലിദിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട തുടങ്ങിയത്. മറിമായത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറിമായത്തില്‍ സുമേഷ് എന്ന കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചരുന്നത്. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ് വി.പി ഖാലിദ്.

നിലവില്‍ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈക്കത്ത് വെച്ച് നടക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ഇദ്ദേഹം അവിടുത്തെ ശുചിമുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. വീണുകിടന്ന രീതിയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സൈക്കിള്‍ യജ്ഞക്കാരനായാണ് അദ്ദേഹം തന്റെ കലാജീവിതം ആരംഭിക്കുന്നത്. വീണ്ടും കലാരംഗത്ത് കൂടുതല്‍ ദൂരം താണ്ടിയതോടെയാണ് ഖാലിദ് കൊച്ചിന്‍ നാഗേഷ് ആയി മാറിയത്. ഫാദര്‍. മാത്യു കോതകത്ത് ഖാലിദിന് സമ്മാനിച്ച പേരായിരുന്നു ഇത്.

അദ്ദേഹത്തിന്റെ മക്കളും സിനിമാ രംഗത്ത് തന്നെയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ എന്നിവരാണ് കൊച്ചിന്‍ നാഗേഷിന്റെ മക്കള്‍. നാടക രംഗത്തേയും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടന്റെ പെട്ടെന്നുള്ള വിയോഗം വേദനാജനകമാണ്.

Previous articleകെഎസ്ആര്‍ടിസിയുടെ ട്രെയിന്‍! വെസ്റ്റിബുള്‍! കൊച്ചിയിലെത്തി!!
Next articleഉളുപ്പുണ്ടോ നിങ്ങള്‍ക്ക്!? ജാക്ക് ആന്‍ഡ് ജില്‍ സിനിമയെ വിമര്‍ശിച്ച് കുഞ്ഞില മാസ്സിലാമണി!