‘പ്രണയ’ത്തിന്റെ കഥ ആദ്യം മമ്മൂട്ടിയോട് പറഞ്ഞു! പുതിയ ആളിനെ വെച്ച് ചെയ്യാൻ അദ്ദേഹം പറഞ്ഞു, എന്നാൽ ആ കഥപാത്രം മോഹൻലാൽ ചെയ്യ്തു; ബ്ലെസി 

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധയകനാണ് ബ്ലെസി, ഇപ്പോൾ സംവിധയകാൻ പ്രണയം എന്ന ചിത്രത്തിൽ ആദ്യം മോഹൻലാലിന് പകരം മമ്മൂട്ടിയെയാണ് തീരുമാനിച്ചതെന്ന് തുറന്നു പറയുകയാണ് ബ്ലെസി. മോഹന്‍ലാല്‍ മാത്യൂസ് എന്ന വീല്‍ച്ചെയറിലായ കഥാപാത്രത്തെ അവതരിപ്പിച്ച പ്രണയത്തിൽ നായകനായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടിയോട് കഥയും പറഞ്ഞിരുന്നു, എന്നാല്‍ എന്തുകൊണ്ട് മമ്മൂട്ടിയിൽ നിന്നും ആ കഥാപാത്രം മോഹന്‍ലാലിലേക്ക് എത്തുക ആയിരുന്നു, പളുങ്കിന്റെ ഷൂട്ടിങ്  സമയത്താണ് മമ്മൂക്കയോട് ഇതിന്റെ കഥ പറയുന്നത്

പ്രണയത്തിന്റെ കഥ താന്‍ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം താത്പര്യം പ്രകടിപ്പിച്ചിരുന്നു, അന്ന് താന്‍ സ്‌ക്രിപ്റ്റ് എഴുതിയിരുന്നില്ല. പക്ഷെ പിന്നീട് സ്‌ക്രിപ്റ്റ് എഴുതി തുടങ്ങിയപ്പോള്‍, അതിലെ പല ഡയലോഗുകളും വന്ന് തുടങ്ങിയപ്പോള്‍ എനിക്ക് മമ്മൂക്കയ്ക്ക് അത് കംഫര്‍ട്ടബിള്‍ ആകുമോ എന്ന് ചോദിക്കണമെന്ന്   തോന്നി. മേക്ക് അപ്പ് അല്ല, റിയലിസ്റ്റിക്കായിട്ട് തന്നെ അത് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം.

കഥ മുഴുവന്‍ ആയിട്ടില്ല, കേള്‍പ്പിക്കാം എന്ന് മമ്മൂക്കയോട് പറഞ്ഞു. അദ്ദേഹം അപ്പോൾ തിരിച്ച് ചോദിച്ചത്, അതെന്താ ഞാന്‍ ആ കാരക്ടര്‍ ചെയ്താല്‍ ശരിയാകില്ലേ എന്നാണ്, കാരക്ടര്‍ എങ്ങനെയാണ് പോകുന്നതെന്ന് മമ്മൂക്ക മനസിലാക്കണം. പിന്നെ വഴക്കുണ്ടാക്കാന്‍ പറ്റില്ല, ഇത് കേട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞു, ഇത് പുതിയ ഒരാള്‍ ചെയ്യുന്നതായിരിക്കും നല്ലത് എന്ന്. ഇങ്ങനെ ഒരാള്‍ ആര് എന്ന് കുറേ ചിന്തിച്ചു, ആ സമയത്ത് ദുബായില്‍ യാത്ര ചെയ്യുമ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്ര്യൂസിന്റെ ചിത്രം വരുന്നുണ്ടായിരുന്നു, അങ്ങനെ ലാലേട്ടന്‍ തന്നെ പറഞ്ഞു, ഇതിലെ മാത്യൂസിന്റെ കാരക്ടര്‍ താന്‍ ചെയ്യട്ടേ എന്ന്. അന്നേരം എനിക്ക് വലിയ സന്തോഷമായി. അത്ര പ്രസക്തമല്ലാത്ത വീല്‍ച്ചെയറിലായ ഒരു കാരക്ടര്‍ ലാലേട്ടന്‍ ചെയ്യുമോ എന്ന് എനിക്ക് ചോദിക്കാന്‍ മടിയുണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. ആ സമയം മുതലാണ് മാത്യൂസ് എന്ന കഥാപാത്രം വലുതാവുന്നത് ബ്ലെസ്സി പറയുന്നു