നൂറ എവിക്ടായത് ആദില കാരണമോ? അതോ ശൈത്യ വന്നു കുത്തിത്തിരുപ്പ് ഉണ്ടാക്കിയോ?

ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. നാളെയാണ് സീസണ്‍ 7 ന്‍റെ ഗ്രാന്‍ഡ് ഫിനാലെ. ഇപ്പോഴിതാ 6 മത്സരാർഥികളിൽ ഏറ്റവും ഒടുവിലായി നൂറ പുറത്തായിരിക്കുകയാണ്.

അനുമോൾക്ക് എതിരെയുള്ള ആദിലയുടെ ചില ആരോപണങ്ങളും നൂറയുടെ മൗനവും എല്ലാം തന്നെ നൂറയുടെ ഈ ഒരു എവിക്ഷന് കാരണമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിനു പുറമെ ബിഗ്‌ബോസ് ഹൗസിലേക്ക് തിരികെ എത്തിയ ശൈത്യയുടെ വാക്ക് കേട്ട് അനുമോൾക്കെതിരെ ഇവർ തിരിഞ്ഞതും നൂറയെ പ്രേക്ഷകരിൽ നിന്നും അകറ്റി നിർത്താൻ കാരണമായി എന്നും ചില ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഫിനാലെ വീക്ക് എത്തിയിട്ടും ഒരു ഫൈനൽ 5 അല്ലെങ്കിൽ വിന്നർ ആരാകും എന്ന് ഇപ്പോഴും പ്രവചിക്കാൻ കഴിയാത്ത ഒരു സീസൺ കൂടിയാണ് ഇത് . എന്തായാലും നൂറയും പുറത്തായതോടെ നെവിൻ ടോപ് 5 ൽ ഇടം നേടിയിരിക്കുകയാണ് .  ഇനി ഹൗസിൽ അവശേഷിക്കുന്നത് ഷാനവാസ്, അനീഷ്, നെവിൻ, അക്ബർ, അനുമോൾ എന്നിവരാണ്. ഇതിൽ ആരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ കപ്പ് സ്വന്തമാക്കുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആര് കപ്പടിക്കണം എന്നാണ് നിങ്ങൾക്ക് ആഗ്രഹം എന്ന് കമന്റ് ബോക്സിൽ കുറിക്കണെ…