ബാല ഒരു നല്ല ഭർത്താവുമല്ല , അച്ഛനുമല്ല ; അമൃതയും എലിസബത്തും മനസ്സ് തുറന്നാൽ ബാല ജയിലിൽ പോകേണ്ടിവരും ; തെളിവുകളുമായി പെൺകുട്ടി

ബാലയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി അമൃത സുരേഷിന്റെ സുഹൃത്ത്. നടിയും അമൃതയുടെ പിഎയുമായ കുക്കു എന്ന പെൺകുട്ടിയാണ്  ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബാല ഒരു നല്ല ഭർത്താവുമല്ല , അച്ഛനുമല്ല .

ബാല അമൃതയ്‌ക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും എലിസബത്ത് ബാലയെ പേടിച്ച് ജീവനും കൊണ്ടോടുകയായിരുന്നുവെന്നുമാണ് അമൃതയുടെ പിഎ കുക്കു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നത്. കുക്കുവിന്റെ വീഡിയോ അമൃതയുടെ അനിയത്തി അഭിരാമി സുരേഷ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുക്കു ഉന്നയിച്ചിരിക്കുന്നത്. തന്റെ ആരോപണങ്ങളുടെ തെളിവുകള്‍ കൈവശമുണ്ടെന്നും കുക്കു പറയുന്നുണ്ട്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി താൻ അമൃത സുരേഷിനൊപ്പം ഉണ്ട്. അവരുടെ പിഎ ആണ്. അമൃതയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതും ഞാനാണ്.

‘ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ എന്നോട് കാണിക്കുന്ന നീതിയെന്ന നിലയിലാണ് ഈ വീഡിയോ ചെയ്യുന്നത്. ഞാന്‍ കേട്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. ഒരു മനുഷ്യന് ഇങ്ങനൊക്കെ പെരുമാറാന്‍ സാധിക്കുമോ എന്നറിയില്ല. ഞാന്‍ പറയുന്ന കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എന്റെ പക്കല്‍ തെളിവുകളുണ്ട്. ബാലയ്‌ക്കെതിരെ ആരും സംസാരിക്കില്ല. പേടിയാണ്. അത്ര ക്രൂരനാണ് അയാള്‍.

സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല ബാലയെന്നും മകളെ സ്‌നേഹിക്കുന്ന അച്ഛനോ ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവോ അല്ല ബാലയെന്നും അദ്ദേഹം നല്ല ഒന്നാന്തരം നടനാണ്. അമൃത ചേച്ചി എലിസബത്തുമായി സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ട്. വിശ്വസിക്കാന്‍ സാധിക്കാത്തതാണ് കേട്ടതെന്നും കുക്കു വിഡിയോയിൽ പറയുന്നു. താന്‍ എപ്പോഴും അമൃത ചേച്ചിയുടെ കൂടെ തന്നെയുണ്ട് എന്നും അയാളെ വിശ്വസിക്കാന്‍ സാധിക്കില്ലയെന്നും അയാളുടെ കയ്യില്‍ തോക്കുണ്ട്. മുമ്പൊരിക്കല്‍ അയാള്‍ ചേച്ചിയുടെ വീട്ടില്‍ വടിവാളുമായി വെട്ടാന്‍ വന്ന സംഭവമുണ്ട് എന്നും അതിനാല്‍ ഞങ്ങള്‍ക്കെല്ലാം പേടിയാണ്. അതിനാല്‍ എല്ലാവരും ഒരുമിച്ചാണ് നില്‍ക്കുന്നതെന്നും കുക്കു പറയുന്നു’.

എലിസബത്ത് അമൃതയോട് സംസാരിച്ച ആ ഫോണ്‍ കോളില്‍ കേട്ട കാര്യങ്ങള്‍ തനിക്ക് വിശ്വസിക്കാനായില്ല. ഒരു മനുഷ്യന് ഇങ്ങനൊക്കെ പെരുമാറാന്‍ സാധിക്കുമോ? കേരളത്തിലെ എല്ലാവരേയും ഇമോഷണ്‍ വച്ച് വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് അയാളെന്നും നല്ല ഭര്‍ത്താവോ അച്ഛനോ അല്ല അയാളെന്നും അമൃത ചേച്ചി അനുഭവിച്ചത് തനിക്കറിയാമെന്നും അവർ പറയുന്നു .

‘എലിസബത്ത് ബാലയുടെ ലീഗല്‍ ഭാര്യയല്ല. എവിടുന്നോ താലി കെട്ടി ആറ് മാസത്തിന് ശേഷമാണ് റിസപ്ഷന്‍ നടത്തുന്നതെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളായിരുന്നു കുക്കു ബാലക്കെതിരെ ഉന്നയിക്കുന്നത്. വളരെ ചെറിയ പ്രായത്തിലാണ് അമൃതേച്ചി വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. ഒരുപാട് സ്വപ്‌നങ്ങളുമാണ് ചേച്ചി ജീവിതം ആരംഭിച്ചത്. അതിനെയെല്ലാം നശിപ്പിക്കുന്ന ജീവിതമായിരുന്നു അവിടെ. കല്യാണം കഴിച്ച് കാലെടുത്ത് വച്ചപ്പോള്‍ തന്നെ ചേച്ചിയുടെ ഫോണില്ലാതാക്കി. വീട്ടുകാരുമായുള്ള ബന്ധം ഇല്ലാതാക്കി. തന്റെ സുഹൃത്തുക്കള്‍ മദ്യപിക്കാന്‍ വരുമ്പോള്‍ അവര്‍ക്ക് വച്ചുണ്ടാക്കി കൊടുക്കലും അവരുടെ എച്ചില്‍ പാത്രം കഴുകലുമായിരുന്നു ചേച്ചിയുടെ ജോലി. തിരിച്ച് ചോദിച്ചാല്‍ പട്ടിയെ പോലെ തല്ലും.

മാരിറ്റല്‍ റേപ്പും ലൈംഗിക അതിക്രമവും ചേച്ചി നേരിട്ടു. ഇത് തന്നെയായിരുന്നു എലിസബത്തിന്റേയും അനുഭവം. ഒരിക്കല്‍ ഏതോ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി കയറി വന്നപ്പോള്‍ എലിസബത്ത് ചോദ്യം ചെയ്തു. ഇതെക്കെ സഹിക്കാന്‍ പറ്റുമെങ്കില്‍ ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞപ്പോഴാണ് എലിസബത്ത് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതെന്നും അതിനുശേഷമാണ് ഇരുവരും മാറി താമസിക്കാൻ തുടങ്ങിയത് . കൂടാതെ  എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്നും ഇതൊന്നും ആര്‍ക്കും അറിയില്ലയെന്നും പിഎ കൂട്ടിച്ചേർത്തു.

അമൃതയുടെ മകൾ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളിലെ പിന്നാമ്പുറവും അവർ വിശദീകരിക്കുന്നുണ്ട് . പന്ത്രണ്ട് വയസുള്ള കൊച്ച് അങ്ങനൊരു വീഡിയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്നും കുക്കു ചോദിക്കുന്നു. അതിന് ശേഷം അയാള്‍ എന്താണ് ചെയ്തത്? കൊച്ചിനെ കള്ളിയാക്കി സിംപതി നേടി . അയാള്‍ക്ക് വലിയൊരു പിആര്‍ വര്‍ക്കുണ്ട്. ഒരേ പോലെയുള്ള പല അക്കൗണ്ടുകളില്‍ നിന്നും കോപ്പി പേസ്റ്റ് കമന്റുകള്‍ കാണാമെന്നും  എലിസബത്തും അമൃത സുരേഷും കടന്നു പോയ വഴികള്‍ അംഗീകരിക്കാനാകില്ലയെന്നും രണ്ടു പേരും ശരിക്കും ഇറങ്ങിയാല്‍ ബാല ജയിലിനകത്താണ്  എന്നും അത് ജനങ്ങളും മനസിലാക്കണമെന്നുമൊക്കെ കുക്കു പറയുന്നുണ്ട്.

എലിസബത്തിനും അമൃത സുരേഷിനും നാളെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബാലയ്ക്കായിരിക്കുമെന്നും  എലിസബത്ത് പേടിച്ചിട്ടാണ് ഒന്നിനോടും പ്രതികരിക്കാത്തതെന്നും ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി .  ബാലയ്ക്കെതിരെ എലിസബത്ത് പരാതി പെട്ടപ്പോള്‍ അവരെ മാനസികരോഗിയാക്കി, അമൃത ചേച്ചിയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് പറഞ്ഞ് പരത്തി. സ്ത്രീകളെ മനസികരോഗിയാക്കിയും അവരുടെ മൊറാലിറ്റിയെ തകർത്തുമാണ് ബാല നേരിടുന്നത് എന്ന് തുടങ്ങി ഗുരുതമായ ആരോപണങ്ങളാണ് കുക്കു എന്ന പെൺകുട്ടി വിഡിയോയിൽ പറയുന്നത്.