
നടി കല്യാണി പ്രിയദർശന്റെയും, സഹോദരൻ സിദ്ധാർഥിന്റെയും സ്വകാര്യ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ ആലപ്പി അഷറഫ്. ജീവിതയാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു വളരാൻ , മക്കളായ കല്യാണിയേയും, സിദ്ധാർഥിനെയും പ്രിയദർശനും, ലിസിയും ചേർന്ന് കുട്ടികാലത്ത് ഒരു അനാഥാലയത്തിൽ താമസിപ്പിച്ചു. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ആലപ്പി അഷറഫിന്റെഈ വെളിപ്പെടുത്തൽ. ഇവിടെ കല്യാണി പ്രിയദർശന്റെ ജീവിതവീക്ഷണങ്ങൾ മറ്റുള്ളവർക്ക് ഒരു മാതൃക കൂടിയാണ്. ലിസി പ്രിയദർശൻ ദമ്പതികളുടെ കുട്ടികളാണല്ലോ കല്യാണി എന്ന അമ്മുവും സിദ്ധാർഥ് എന്ന ചന്തുവും.

വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ച ഈ രണ്ടു കുട്ടികളെയും അവർ വളർത്തികൊണ്ടുവന്നത് ആർഭാട രീതിയിൽ അല്ലായിരുന്നു. സമ്പന്നതയുടെ നടുവിലാണെങ്കിലും അതുമാത്രമല്ല ജീവിതമെന്നും അശരണരുടെയും നിരാലംബരുടെയും മറ്റൊരു മറ്റൊരു ലോകം ഇവിടെ ഉണ്ടെന്നും ആ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തത് ഒരു വ്യത്യസ്ത കാഴ്ചപ്പാടിലൂടെയാണ്.അതും ഒരു അനാഥാലയത്തിൽ, അവിടെയുള്ള അനാഥകുട്ടികളോടൊപ്പം അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേർന്ന് അവരോടൊപ്പം ഉണ്ടുമുറങ്ങിയും കഴിയുന്നു.പ്രിയൻ അതിനായി തിരഞ്ഞെടുത്ത സ്ഥലം വിയറ്റ്നാമിലെ ദരിദ്ര പ്രദേശത്തുള്ള ഒരു അനാഥാലയമായിരുന്നു.
സന്തോഷവും സംതൃപ്തിയും മാത്രമുള്ള ഒരു ലോകത്തു നിന്ന് ഇവിടെ വന്നപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി, ഉറ്റവരുടെയും ഉടയവരുടെയും സ്നേഹങ്ങളും പരിലാളനകളും ലഭിക്കാത്ത ബാല്യങ്ങളും ഉള്ളതാണ് ഈ ലോകമെന്ന്.കുഞ്ഞുനാളിലെ അങ്ങനെയൊക്കെയുള്ള ജീവിതങ്ങൾ കണ്ടതുകൊണ്ടാകണം ഷർട്ട് ഒക്കെ കീറിയാലും അവൻ ആക്ഷേപവുമില്ലാതെ അത് ഇട്ടുകൊണ്ട് തന്നെ നടകുന്നത് ഈ കാര്യം ലിസി പറഞിരുന്നു.അത് ഒരുവിധത്തിലും അവരെ തളർത്തിയതുമില്ല. കാരണം ലോകത്തിൽ ഇങ്ങനെയൊക്കെ നടക്കുമെന്നുള്ള തിരിച്ചറിവ് അവർക്കുണ്ടായിരുന്നു.ലിസിയും പ്രിയനും വേർപിരിഞ്ഞു എങ്കിലും.
പരസ്പരം അവർ ചെളി വാരിയെറിയാത്തത് ഇപ്പോഴും അവർ അച്ഛന്റെയും അമ്മയുടെയും സ്നേഹപരിലാളനകളിൽ കഴിയുന്നു എന്നതാണ്.അമേരിക്കയിലെ പഠനകാലത്ത് അവിടെയുള്ള ഒരു പെൺകുട്ടിയുമായി ചന്തു പ്രണയത്തിലാകുന്നു.ചന്തു ആ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. തന്റെ ഈ തീരുമാനം ചന്തു അമ്മയെ അറിയിക്കുന്നു, ഇതറിഞ്ഞു ലിസി ചന്ദുവിനോട് പറഞ്ഞു,അവിടുത്തെ സാഹചര്യത്തിൽ വളർന്ന കുട്ടി, ഈ നാടുപോലും അവൾ കണ്ടിട്ടില്ല. നീ നാട്ടിൽ ജീവിക്കേണ്ടവൻ ആയതുകൊണ്ട് എങ്ങനെ പൊരുത്തപ്പെടുമെന്നു, എന്നാൽ ചന്ദു പ്രണയത്തിൽ നിന്നും മാറിയില്ല , പിന്നീട് ഈ പ്രണയ ബന്ധത്തിന് ലിസി ഒരു നിബന്ധന വെച്ച്, അങ്ങനെയാണെങ്കിൽ നിങ്ങൾ രണ്ടുപേരും നമ്മുടെ നാട്ടിൽ വന്ന് ഒരു വർഷം ഒന്നിച്ചു താമസിക്കണം. ആ ജീവിതം കുഴപ്പമില്ലെന്നു അറിഞ്ഞാൽ നിങ്ങളുട വിവാഹം നടത്തിത്തരാമെന്ന്.അങ്ങനെ അവർ ഒന്നിച്ചു സന്തോഷമായി ജീവിച്ചു ആലപ്പി അഷറഫ് പറയുന്നു,












