
സിനിമയിൽ മാത്രമല്ല സീരിയൽ മേഖലയിലും നടിമാർക്ക് സംവിധായകരിൽ നിന്നും നിർമാതാക്കളിൽ നിന്നുമൊക്കെ മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ട് . ഇപ്പോഴിതാ അനുമോൾ തനിക്കുണ്ടായ ദുരനുഭത്തെപ്പറ്റി പറയുകയാണ് .
ഒരുകാലത്ത് ഓടി നടന്ന് സീരിയലുകള്‍ ചെയ്തിരുന്ന അനു പക്ഷെ ഒരിക്കല്‍ സീരിയല്‍ നിര്‍ത്തിയിരുന്നു. അതിന്റെ കാരണവും അനുമോള്‍ വെളിപ്പെടുത്തുന്നുണ്ട് . ഒരു സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവമാണ് താരം പിന്മാറാനുണ്ടായ കാരണം.
താൻ സീരിയല്‍ മൊത്തത്തില്‍ നിര്‍ത്തി വച്ചതാണ്. സിറ്റ് കോം ചെയ്യാനാണ് ഇപ്പോൾ ഇഷ്ടം. ഒരിടയ്ക്ക് നാലഞ്ച് സീരിയലുകളൊക്കെ ഒരേ സമയം ചെയ്തിരുന്നു. സ്റ്റാര്‍ മാജിക് അടക്കം. ഓടി നടന്നാണ് ചെയ്തിരുന്നത്. രാവിലെ മുതല്‍ രാത്രി വരെ സീനുണ്ടാകും. വിശ്രമിക്കാനൊന്നും സമയമുണ്ടാകില്ല എന്നും അനുമോൾ പറയുന്നു.

ഒരു ദിവസം ഡയറക്ടര്‍ ബ്രേക്ക് പറഞ്ഞപ്പോള്‍ താൻ ഭക്ഷണം കഴിച്ചോട്ടെ എന്ന് അസോസിയേറ്റിനോട് ചോദിച്ചു. കഴിച്ചോളാന്‍ പറഞ്ഞുവെന്നും അനു പറയുന്നു. താൻ ഫുഡ് എടുത്ത് കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സംവിധായകന് അനു എവിടെ എന്ന് ചോദിച്ചു കൊണ്ട് വന്നുവെന്നും അനു ഭക്ഷണം കഴിക്കുകയാണെന്ന് മറ്റുള്ളവർ പറഞ്ഞപ്പോള്‍ അയാള്‍ വന്ന് തന്നെ ഒരു ഭയങ്കര തെറി വാക്ക് വിളിച്ചുവെന്നുമാണ് അനുമോൾ വെളിപ്പെടുത്തുന്നത്.
ഫുഡ് കഴിക്കാനാണോ വന്നതെന്ന് ചോദിച്ചു. താനത് കേട്ട് കരഞ്ഞു പോയി. കഴിച്ചു കൊണ്ടിരുന്ന പാത്രത്തിലും ഭക്ഷണത്തിലുമെല്ലാം മൊത്തം കണ്ണീരായി എന്നും അനു അനുഭവം വെളിപ്പെയുത്തിക്കൊണ്ട് പറയുന്നു. അതിന് ശേഷം അയാള്‍ തന്റെയടുത്ത് വന്ന് സോറി പറയുകയും ചെയ്തു.
അപ്പോഴത്തെ ദേഷ്യത്തില്‍ പറഞ്ഞതാണെന്ന് പറഞ്ഞു. സോറി പറഞ്ഞിട്ടെന്താ കാര്യം? ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വച്ചാണ് പറയുന്നത്. മാത്രമല്ല, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ അങ്ങനെ പറയാന്‍ പാടില്ലല്ലോ ? അദ്ദേഹത്തിന്റെ ഭാര്യയും ആ സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അവര്‍ക്കും പക്ഷെ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്നാണ് അനുമോൾ പറയുന്നത്.
അതോടെ താന്‍ ആ സീരിയല്‍ നിര്‍ത്തി. തനിക്ക് കിട്ടിയിരുന്ന പ്രതിഫലവും കുറവായിരുന്നു. നായകന്റെ അനിയത്തിയുടെ വേഷമായിരുന്നു ആ സീരിയലില്‍. പ്രേക്ഷകര്‍ക്കും തന്നെ ഇഷ്്ടമായിരുന്നു. അതിനാല്‍ നിര്‍ത്തിയപ്പോള്‍ സംവിധായകന് വീണ്ടം വീണ്ടും വിളിച്ചു.
പക്ഷെ താൻ പോയില്ല എന്നും അതോടെ സീരിയല്‍ മൊത്തത്തില്‍ നിര്‍ത്തി എന്നും അനുമോൾ വ്യക്തമാക്കുന്നു. തെറി കേള്‍ക്കണം, സമയത്ത് കൊണ്ടാക്കില്ല അങ്ങനെ നിരവധി പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. പിന്നെ തിരുവനന്തപുരത്ത് വീട് വെക്കണം എന്ന് വാശിയായി. അങ്ങനെയാണ് വീട് വെച്ചതും കാര്‍ വാങ്ങുന്നതുമെല്ലാം എന്നും അനു പറയുന്നുണ്ട്.
ഓടി നടന്നാണ് സീരിയലുകള്‍ ചെയ്തിരുന്നത്. ഭക്ഷണം കഴിക്കാതെ ഉറക്കമില്ലാതെയും. ഒരിക്കല്‍ ട്രെയ്നില്‍ ബോധം കെട്ട് വീഴുകയും ചെയ്തു. എന്തിനാണ് ഇങ്ങനെ ഓടുന്നതെന്ന് ചിന്തിച്ചു. അങ്ങനെയാണ് സീരിയലുകള്‍ കുറയ്ക്കുന്നത്. പിന്നീടാണ് സുരഭിയും സുഹാസിനിയും വരുന്നതൊക്കെ. സ്റ്റാര്‍ മാജിക്കു ചെയ്യുന്നുണ്ടെന്നും അനുമോൾ പറയുന്നു.











