മമ്മൂക്കയുടെ സ്വഭാവവും, പ്രവർത്തനരീതിയും തന്റെ അച്ഛനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്! അവരുടെ സ്വഭാവം തമ്മിൽ നല്ല സാമ്യമുണ്ട്, ഗോകുൽ സുരേഷ്

ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്.ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന വേഷത്തിൽ ഗോകുൽ സുരേഷും അഭിനയിച്ചിരുന്നു, ഗോകുല്‍ മമ്മൂട്ടിയോടൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കുവെക്കുന്ന ആദ്യ സിനിമയാണ് ഇത്. മമ്മൂട്ടിയും തന്റെ അച്ഛന്‍ സുരേഷ് ഗോപിയും തമ്മില്‍ സാമ്യതകളുണ്ടെന്ന് പറയുകയാണ് ഗോകുല്‍ സുരേഷ്, ഒരു ഓൺലെൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. അച്ഛൻ മമ്മൂക്കയുടെ സ്വഭാവത്തിൽ നിന്ന് ഏറെ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്, ഗോകുൽ പറയുന്നു.

ഇരുവരുടെയും സ്വഭാവത്തില്‍ നല്ല  സാമ്യതകള്‍ ഉണ്ടെന്നു൦ ഗോകുൽ പറഞ്ഞു. തന്റെ അച്ഛന്‍ മമ്മൂക്ക സ്വഭാവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ഇരുവരും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ടെന്നു൦ ഗോകുൽ പറയുന്നു. എന്റെ അച്ഛന്‍ ഒരുപാട് മമ്മൂക്ക ഇന്‍ഫ്‌ലുവന്‍സ്ഡ് ആണ്. സ്വഭാവം ആയാലും എന്തൊക്കയോ എനിക്ക് രണ്ടുപേര്‍ക്കും ഒരുപാട് സാമ്യതകളുള്ളതായി തോന്നിയിട്ടുണ്ട്.

ജോഷി സാറും ,അച്ഛനും ആയി വര്‍ക്ക് ചെയ്ത പരിചയം എനിക്ക് ഡൊമനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് ചെയ്യുമ്പോള്‍ ഉപോയോഗിക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ മമ്മൂക്കയുമായി  വര്‍ക്ക് ചെയ്യാന്‍ എനിക്ക് കുറച്ചുകൂടി എളുപ്പമായിരുന്നു, ഗോകുൽ പറഞ്ഞു.  കൂടാതെ മ്മൂട്ടിയുടെ കൂടെ  താൻ വര്‍ക്ക് ചെയ്തപ്പോള്‍ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാവുന്നതിനേക്കാള്‍ ആഴത്തിലുള്ള ഒരു ഫീലിങ്ങായിരുന്നുവെന്നും ഗോകുൽ സുരേഷ് പറയുന്നു.